India

ബഹിരകാശത്തു നിന്ന് ഒരു ദീപാവലി ആശംസ!ഭൂമിയിലുള്ളവർക്കെല്ലാം നല്ലൊരു ദീപാവലി ആശംസിച്ച് സുനിത വില്യംസ്.പൈതൃകത്തിൽ അഭിമാനം എന്നും അമേരിക്കൻ ബഹിരകാശയാത്രിക

ബഹിരാകാശത്തേക്ക് പേടകം പറത്തുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് ബഹിരാകാശ സഞ്ചാരിയും മുന്‍ നാവികസേന ക്യാപ്റ്റനുമായ സുനിത വില്യംസ്. . തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രക്കിടയിലും ലോകമെമ്പാടുമുളള ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേരാന്‍ സുനിത മറന്നില്ല. ഇത്തവണ ഭൂമിയില്‍നിന്ന് 260 മൈല്‍ ഉയരത്തില്‍ വച്ച് ദീപാവലി ആശംസ അറിയിക്കാനുള്ള അപൂര്‍വ്വ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയത വീഡിയോ സന്ദേശത്തില്‍ സുനിത വില്യംസ് പറഞ്ഞു.

‘ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ അകലെ നിന്ന് ദീപാവലി ആശംസിക്കാന്‍ ഭാഗ്യം ലഭിച്ചു. ദീപീവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും എന്റെ അച്ഛന്‍ അറിവ് പകര്‍ന്നുതന്നിട്ടുണ്ട്. ലോകത്ത് നന്‍മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്. ലോകമെമ്പാടുമുള്ള എല്ലാവരോടുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിനും സമൂഹത്തിന്റെ നിരവധി സംഭാവനകളെ അംഗീകരിച്ചതിനും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിയ്ക്കും നന്ദി’ സുനിതാ വില്യംസ് പറഞ്ഞു.അതേസമയം
2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാര്‍ ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനുമൊപ്പമായിരുന്നു യാത്ര ആരംഭിച്ചത്

B4 Admin

Recent Posts

ചാലയിലെ സ്വർണക്കവർച്ച: ചതി നടത്തിയത് സ്വന്തം ബിസിനസ് പങ്കാളി

ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…

1 hour ago

സ്വകാര്യ ടാക്സി കമ്പനികൾക്ക് ബദലായി ഭാരത് ടാക്സി: സഹകരണ വിപ്ലവത്തിന് മഹാരാഷ്ട്രയിൽ തുടക്കമിട്ട് അമിത് ഷാ

സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…

3 hours ago

19-ാം വയസ്സിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിപ്ലവകാരി: കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് സ്മരണാഞ്ജലി

ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…

3 hours ago

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

14 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

14 hours ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

17 hours ago