India

ഹരിവരാസനം ദേശീയ ശതാബ്ദി ആഘോഷസമിതി രൂപീകരിച്ചു; ദേശീയ സമിതി ചെയർമാൻ പത്മവിഭൂഷൻ ഇശൈജ്ഞാനി ഇളയരാജ; ജനറൽ കൺവീനർ ഈറോഡ് എൻ.രാജൻ

ചെന്നൈ: 2022 ജൂൺ 11നു ചെന്നൈയിൽ വെച്ച് നടന്ന
“ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ” ദേശീയ കമ്മിറ്റി ചെയർമാനായി പത്മവിഭൂഷൺ ഇശൈജ്ഞാനി ഇളയരാജ  (പ്രശസ്ത സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ),  വർക്കിംഗ് ചെയർമാനായി റിട്ട. ജസ്‌റ്റിസ് ജയ്‌ചന്ദ്രൻ അവർകളും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
സംപൂജ്യ കാഞ്ചി മഠാധിപതി ശ്രീശ്രീ വിജയേന്ദ്ര സരസ്വതി സ്വാമികൾ, കാഞ്ചീപുരം; സംപൂജ്യ മാതാ അമൃതാനന്ദമയി ദേവി (അമ്മ),

കൊല്ലം; സംപൂജ്യ ശ്രീശ്രീ വിശ്വപ്രസന്ന തീർഥസ്വാമിജി, പെജാവർ മഠം ഉഡുപ്പി; പത്മവിഭൂഷൺ ഡോ.ഡി.വീരേന്ദ്ര ഹെഗ്ഗഡെ, ധർമ്മസ്ഥല; സംപൂജ്യ സ്വാമി ചിദാനന്ദപുരി, കൊളത്തൂർ അദ്വൈതാശ്രമം,

കോഴിക്കോട്; സംപൂജ്യ സ്വാമി മിത്രാനന്ദ, ചിന്മയ മിഷൻ, ചെന്നൈ, തുടങ്ങിയ  സ്വാമിജിമാർ, ആത്മീയ നേതാക്കൾ, വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദരണീയ ആചാര്യന്മാരുടെ രക്ഷാകർതൃത്ത്വത്തിലും മാർഗനിർദേശത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു

കൂടാതെ, താഴെ കൊടുത്തിരിക്കുന്ന മഹദ് വ്യക്തികൾ
വൈസ് ചെയർമാൻമാരായും
നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്:
1.പത്മഭൂഷൺ ശ്രീമതി. കെ.എസ്. ചിത്ര (പിന്നണിഗായിക),
2. ശ്രീ. എസ്.ഗുരുമൂർത്തി (ചെന്നൈ, മാധ്യമപ്രവർത്തകൻ)
3. ജസ്റ്റിസ്.(റിട്ട.) എൻ.കുമാർ (ബെംഗളൂരു),
4. ശ്രീ.ജയറാം. (എറണാകുളം. സിനിമാതാരം.)
5. ശ്രീ. പി.വാസു (ചെന്നൈ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനും)
6. ഡോ.ജി. നാച്ചിയാർ (മധുര, അരവിന്ദ് കണ്ണാശുപത്രി)
7. ശ്രീ.ടി.ബി.ശേഖർ (കർണാടക, SASS-ന്റെ ദേശീയ ചെയർമാൻ)
8. ഡോ.കെ.കെ.മുഹമ്മദ് (കേരളം, പുരാവസ്തു ഗവേഷകൻ)
9. ശ്രീ. വിജി തമ്പി (കേരളം, ചലച്ചിത്ര സംവിധായകൻ)
10. ശ്രീ. അജയ് ദേവ്ഗൺ (മുംബൈ, സിനിമാനടൻ).

കൂടാതെ, ഗ്ലോബൽ കമ്മിറ്റിയിൽ ഇനിപ്പറയുന്ന വിശിഷ്ട വ്യക്തികളെയും വൈസ് ചെയർമാൻമാരായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്‌.
1.ശ്രീ. അരുൺ മുത്തുസ്വാമി (യു.കെ., സോളിസിറ്റർ)
2.ക്യാപ്റ്റൻ. സനിൽ ഗോപിനാഥ് (യു.എസ്.എ.)
3.ശ്രീ. എം.ഗോപാലകൃഷ്ണൻ (ലണ്ടൻ)
4. ശ്രീ.ജയ് ശങ്കർ ഉണ്ണിത്താൻ (ചെന്നൈ)
5. ശ്രീ.ജയ്കൃഷ്ണൻ (ദുബായ്)

ആഘോഷസമിതിയുടെ ജനറൽ കൺവീനറായി ശ്രീ. ഈറോഡ് എൻ. രാജനും (കേരളം); ശ്രീ. എസ്.വിനോദ്കുമാർ (കേരളം), ശ്രീ. ദുരൈശങ്കർ (ചെന്നൈ), അഡ്വ.കുമാർ വൈദ്യനാഥൻ (മുംബൈ) എന്നിവരെ ജോയിന്റ് ജനറൽ കൺവീനർമാരായും തീരുമാനിച്ചിരിക്കുന്നു.

ചെന്നൈ ശ്രീ വാരു വെങ്കടാചലപതി മണ്ഡപത്തിൽ വെച്ചു ശബരിമല അയ്യപ്പ സേവാ സമാജം വിവിധ ഹൈന്ദവ, സാമൂഹ്യ സംഘടനകൾക്കൊപ്പം ഇന്ന് സംഘടിപ്പിച്ച മഹത്തായ ഉദ്ഘാടന യോഗത്തിൽ, SASS ദേശീയ ചെയർമാൻ ശ്രീ. ടി.ബി.ശേഖർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണർ ശ്രീ. ആർ.എൻ.രവി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന്, വിശിഷ്ട അതിഥി, തെലങ്കാന – പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബഹുമാനപ്പെട്ട ഗവർണർ ശ്രീമതി. തമിഴിശൈ സൗന്ദരരാജൻ ആശംസകൾ നേർന്നു.

18 മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ, കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തിയുള്ള വിവിധ
പരിപാടികളിലൂടെ അയ്യപ്പധർമ്മം പ്രചരിപ്പിക്കാനും, ഓരോരോ വീട്ടുകാരെയും 41 ദിവസത്തെ മണ്ഡലവ്രതത്തിന്റെ യഥാർത്ഥ അർത്ഥവും ലക്ഷ്യവും പഠിപ്പിക്കാനും സംഘാടകർ പദ്ധതിയിടുന്നതായി ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണർ ശ്രീ. ആർ.എൻ.രവി പറഞ്ഞു. 2024 ജനുവരിയിൽ, ലോകമെമ്പാടുമുള്ള കോടാനുകോടി അയ്യപ്പ ഭക്തർ, ഒരു നിശ്ചിത ദിവസം ഒരു നിശ്ചിത സമയത്ത് നടത്തുന്ന “ഹരിവരാസനം സമൂഹ പാരായണ യജ്ഞം” അതിശയകരമായിരിക്കും, അതുവഴി തീർച്ചയായും ലോകം മുഴുവൻ ഒരു ദൈവികമായ ഊർജ്ജ പ്രസരണമുണ്ടാകും.

ആത്മീയാചാര്യന്മാരായ, കേരളത്തിൽ നിന്നുള്ള പൂജ്യ സ്വാമി ചിദാനന്ദപുരിജി, ചെന്നൈയിൽ  നിന്നുള്ള പൂജ്യ സ്വാമി മിത്രാനന്ദജി എന്നിവർ ചേർന്ന് ദീപപ്രജ്വാലനം നടത്തി, അനുഗ്രഹ പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. ശ്രീ. പി.ജി.ശശികുമാർവർമ്മരാജ (പന്തളം  കൊട്ടാരം  പ്രസിഡന്റ്), ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി(തന്ത്രവിദ്യാപീഠം, ആലുവ), അഡ്വ. അനന്തഗോപൻ, (പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്) എന്നിവരും വേദിയിൽ ഉപവിഷ്ടരായിരുന്നു, അനുഗ്രഹ ഭാഷണങ്ങൾ നടത്തി.
ശബരിമലക്കും അയ്യപ്പധർമ്മത്തിനും വേണ്ടി ജീവിതം തന്നെ ഹോമിച്ച, കേരളത്തിന് പുറത്തേക്ക് അയ്യപ്പനെ പ്രചരിപ്പിച്ച സ്വാമി ചിന്മയാനന്ദ, നവാബ് രാജമാണിക്കം, വിമോചനാനന്ദ സ്വാമി, കമ്പക്കുടി കുഴത്തൂർ അയ്യർ, എം.എൻ.നമ്പ്യാർ, പി.ടി.രാജൻ, ഹരിവരാസനം രചയിതാവ് കോന്നകത്ത് ജാനകിയമ്മ മുതലായവരുടെ ഛായാ ചിത്രം അയ്യപ്പ വിഗ്രഹത്തിന് ചുറ്റും അലങ്കരിച്ചു വെച്ചത് ഏറെ ശ്രദ്ധേയമായി.

ശ്രീ. കുമ്മനം രാജശേഖരൻ (മിസോറാം മുൻ ഗവർണർ), ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ പ്രാധാന്യവും, പ്രസക്തിയും വിശദീകരിച്ചു. SASS-ന്റെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ഈറോഡ് രാജൻ, വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. ശ്രീ. തമിഴ്‌നാട് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. വി. ജയചന്ദ്രൻ നന്ദി പറഞ്ഞു.

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ

ആഘോഷക്കമ്മിറ്റിയുടെ ഔപചാരികമായ പ്രഖ്യാപനശേഷം, കമ്മിറ്റിയുടെ  ജനറൽ കൺവീനർ ശ്രീ.എൻ.രാജൻ മാധ്യമങ്ങളെ കാണുകയും ഹരിവരാസനം ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ 2022 ആഗസ്ത് 29-ന് കേരളത്തിലെ പന്തളത്ത് വെച്ചു മഹത്തായ ഒരു പൊതു സമ്മേളനത്തോടെ ആരംഭിച്ച്, 2024 ജനുവരിയിൽ സമാപിക്കും. 18 മാസം നീണ്ടുനിൽക്കുന്ന ആഘോഷ സമയത്തു,
രാജ്യത്തുടനീളമുള്ള വ്യത്യസ്‌ത പ്രായ വിഭാഗങ്ങളിലുള്ള കുട്ടികൾ, യുവതീയുവാക്കൾ എന്നിവർക്കിടയിൽ കലാ, കായിക, സാംസ്കാരിക, ആധ്യാത്മിക വിഷയങ്ങളിൽ മത്സരങ്ങൾ, എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ച് കൊണ്ട് സെമിനാറുകൾ, ആത്മീയ പ്രഭാഷണങ്ങൾ, ധാർമ്മിക ക്ലാസ്സുകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങിയ, അയ്യപ്പധർമ്മ പ്രചാരണം ലക്ഷ്യമാക്കി യുള്ള വിവിധപരിപാടികൾ സംഘടിപ്പിക്കുന്നു. കൂടാതെ, ആഘോഷങ്ങളുടെ കാലത്ത് തുടർച്ചയായ രഥയാത്രകളും രാജ്യത്തുടനീളം ആസൂത്രണം ചെയ്‌തിരിക്കുന്നു.

ആഗോള, ദേശീയ തലത്തിൽ നടത്തുന്ന പ്രധാന പൊതു പരിപാടികൾ ഇവയാണ്:

* 2022 ആഗസ്റ്റ് 29നു പന്തളത്തു വെച്ചു ഒരു മഹാസമ്മേളനത്തോടെ ആഘോഷ പരിപാടികളുടെ സമാരംഭം കുറിക്കുന്നു.
*2024 ജനുവരിയിൽ, ആഗോളതലത്തിൽ, ഒരു നിശ്ചിത ദിവസം, നിശ്ചിത സമയത്ത് സമർപ്പിക്കപ്പെടുന്ന “സമൂഹ ഹരിവരാസനം പാരായണ യജ്ഞം” – കോടിക്കണക്കിന്  ഭക്തർ ക്ഷേത്രങ്ങളിലും ഭജന മണ്ഡലങ്ങളിലും വീടുകളിലുമായി പങ്കെടുക്കുന്നു.
*2024 ജനുവരി 20, 21 തീയതികളിൽ, 2 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന, രാജ്യത്തിന്റെ പ്രധാനമന്ത്രിയും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന
“ആഗോള അയ്യപ്പ മഹാസംഗമം”.

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

8 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

8 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

9 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

10 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

16 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

17 hours ago