ഈഡന്‍ ഹസാര്‍ഡ്
മാഡ്രിഡ് : ഒത്തിരി പ്രതീക്ഷയുമായെത്തി ഒന്നുമാകാതെ പോയ ഈഡന്‍ ഹസാര്‍ഡ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിൽ നിന്ന് പുറത്തേക്ക് പോകുന്നു. അടുത്ത സീസണില്‍ ഹസാര്‍ഡ് റയലിനുവേണ്ടി കളത്തിലിറങ്ങില്ലെന്ന് ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ക്ലബിന്റെ തീരുമാനത്തിന് ഹസാര്‍ഡും സമ്മതം മൂളി. കരാർ പ്രകാരം ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് 32 കാരനായ ഹസാര്‍ഡ് മാഡ്രിഡിനോട് വിട പറയുന്നത്. 2019 ൽ 100 മില്യണ്‍ യൂറോ മുടക്കിയാണ് ചെൽസിയിൽ നിന്ന് താരത്തെ റയൽ ടീമിലെത്തിച്ചത്.
നാല് വര്‍ഷമാണ് ഹസാര്‍ഡ് റയലിനുവേണ്ടി കളിച്ചത്. എന്നാല്‍ ഈ നാല് വര്‍ഷവും കാര്യമായ പ്രകടനം താരത്തിൽ നിന്നുണ്ടായില്ല . ചെല്‍സിയില്‍ അത്ഭുത പ്രകടനം പുറത്തെടുത്ത ഹസാര്‍ഡിന് ലാ ലിഗയില്‍ മികവ് ആവർത്തിക്കാനായില്ല. ക്ലബ്ബിനായി 54 മത്സരങ്ങള്‍ കളിച്ച താരത്തിന് വെറും നാല് ഗോള്‍ മാത്രമാണ് നേടാനായത്.
ഈ സീസണില്‍ വെറും ആറ് ലീഗ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. നിലവില്‍ ഹസാര്‍ഡിനെ സ്വന്തമാക്കാന്‍ ഒരു ക്ലബ്ബും മുന്നോട്ട് വന്നിട്ടില്ല. താരം വിരമിച്ചേക്കുമെന്ന സൂചനയും പുറത്തുവന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…