India

കടമായി കൊടുത്ത പണം തിരികെ ചോദിച്ചു;പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു;വിശാഖപ്പട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം

വിശാഖപ്പട്ടണം; കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു. വിശാഖപ്പട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. ഡി.അപ്പാല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ എൻ.ഗൗരിശങ്കർ ആണ് അപ്പാലയെ കൊലപ്പെടുത്തിയത്.പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാലയുടെ ബന്ധുക്കൾ എംവിപി കോളനി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽനിന്നും 500 രൂപ വാങ്ങിയ ശങ്കർ തിരിച്ചുനൽകിയില്ല. തുടർന്ന് അപ്പാല, ശങ്കറിന്റെ സഹോദരൻ സായിയെ സമീപിച്ചു. പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും വാക്കുതർക്കമായി. പിന്നീട് സായി, ശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു.
മദ്യപിച്ചിരുന്ന ശങ്കർ പ്രകോപിതനായി സഹോദരനൊപ്പം അപ്പാലയെ തേടിയെത്തുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അപ്പാലയെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kumar Samyogee

Recent Posts

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

2 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

3 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

3 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

3 hours ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

3 hours ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

4 hours ago