death

പല്ലുവേദന കാണിക്കാനായി ക്ലിനിക്കിൽ എത്തി;പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണ് ബിസിനസുകാരൻ മരിച്ചു

ജയ്പൂർ: പല്ലുവേദന കാണിക്കാൻ ക്ലിനിക്കിൽ എത്തിയ ബിസിനസുകാരൻ പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു.രാജസ്ഥാനിലെ ബാർമറിലാണ് സംഭവം.ശനിയാഴ്ച രാവിലെ 10 മണിയോടെ 61 കാരനായ ദിലീപ് കുമാർ മദനി പല്ലുവേദനയെ തുടർന്ന് ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തി. ഡോക്ടറെ കാണാൻ ഊഴം കാത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഉടൻ ക്ലിനിക്കിലെ ജീവനക്കാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന മഅ്ദനി വസ്ത്രവ്യാപാരിയാണ്. നവംബർ നാലിന് ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ബാർമറിൽ എത്തിയത്.

ദിലീപിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഇവരാണ് അദ്ദേഹത്തിന്റെ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത്. ബർമറിലെ പാച്ച്പദ്രയിൽ കുടുംബ വേരുകളുള്ള ഇദ്ദേഹം ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട്. രാവിലെ വരെ ആരോഗ്യ പ്രശ്നങ്ങളൊന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും, ഹൃദയാഘാതമാകാം മരണ കാരണമെന്നും സഹോദരൻ പ്രതികരിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന്, അവരെല്ലാം ബർമറിലേക്ക് വരുന്നുണ്ടെന്നും, സംസ്കാരം ശനിയാഴ്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

anaswara baburaj

Recent Posts

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

35 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

38 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

4 hours ago