He did not pay to buy alcohol; he killed his friend by hitting his head; the accused was arrestedHe did not pay to buy alcohol; he killed his friend by hitting his head; the accused was arrestedHe did not pay to buy alcohol; he killed his friend by hitting his head; the accused was arrested
മുംബൈ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
സൗത്ത് മുംബൈയിലാണ് കൊലപാതകം നടന്നത്.പ്രതി ബാബാ പവാറിനെ എംആർഎ മാർഗ് പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മദ്യപാനത്തിന് അടിമയാണെന്ന് പോലീസ് പറഞ്ഞുന്നു.
റിയാസുദ്ദീൻ അൻസാരി (46) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ ബാബാ പവാർ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് അൻസാരി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബിഎംസി മത്സ്യച്ചന്തയിൽ ഒന്നിച്ച് ജോലിചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. അന്ന് തന്നെ പോലീസ് പ്രതിയെ പിടികൂടി.
പോലീസ് പറയുന്നത് ഇങ്ങനെ :”ബാബാ പവാർ കടുത്ത മദ്യപാനിയാണ്. മറ്റുള്ളവരുമായി വഴക്കിടുന്നത് പതിവായിരുന്നു. ജോലി ചെയ്യുന്നവരുമായി പതിവായി വഴക്കുണ്ടാക്കുമായിരുന്നു. ഇരുവരും ഒന്നിച്ച് മത്സ്യ മാർക്കറ്റിൽ തന്നെയാണ് താമസിച്ചിരുന്നത്. പവാർ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു, അൻസാരി പണം നൽകാൻ വിസമ്മതിച്ചു. ഇത് വലിയ തർക്കത്തിന് കാരണമായി. വഴക്കിട്ട് പിണങ്ങിപ്പോയ പവാർ ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തി. ഉറങ്ങുകയായിരുന്ന അൻസാരിയുടെ തലയിലേക്ക് വലിയ കല്ലെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത്.”
സീനിയർ ഇൻസ്‌പെക്ടർ രാജേഷ് പവാറിന്റെയും പിഐ ഗെയ്‌ക്‌വാദിന്റെയും നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പവാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…