Kerala

കട്ടിലില്‍ നിന്ന് എണീറ്റ് കാല്‍ കുത്തിയത് വെള്ളത്തിലേക്ക്; പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി; വലഞ്ഞ് കുടുംബം!

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്.

ഇലഞ്ഞിപ്പുറത്ത് വിജയന്‍ നായരുടെ വീട്ടിലാണ് വെള്ളം കയറിയത്. വീട്ടുകാര്‍ രാവിലെ കട്ടിലില്‍ നിന്ന് എണീറ്റ് കാല്‍ കുത്തിയത് വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി.

ഒരാഴ്ച മുന്‍പ് ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് പൊട്ടിയുള്ള വെള്ളമാണ് വീടിനകത്തേക്ക് കയറിയത്. ഫര്‍ണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നനയാന്‍ തുടങ്ങിയതോടെ ഇതെല്ലാം വീട്ടുകാര്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിവച്ചു. പൊട്ടിയ പൈപ്പ് ഇതുവരെ അടച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാവിലെ അഞ്ചര മണി മുതലാണ് വീട്ടില്‍ വെള്ളം കയറിയത്. അപ്പോള്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചുവെന്നും വീട്ടുകാര്‍ പറഞ്ഞു.

anaswara baburaj

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

15 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

25 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

28 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago