He went to the hospital due to abdominal pain; Finding pregnant during the test; Relative of police officer arrested in case of molesting ninth class girl
തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന്, പെൺകുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അറസ്റ്റിൽ. ഭാര്യയും കുട്ടികളുമുള്ള പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം പുറത്തായതോടെ പ്രതി ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മാരായമുട്ടം സ്വദേശിയും മറയൂർ സ്റ്റേഷനിലെ സിപിഒയുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പോലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയെ മാസങ്ങൾക്കു മുൻപ് തന്നെ പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം പെൺകുട്ടി രഹസ്യമാക്കി വച്ചു. ബന്ധുത്വം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ വച്ച് വയറുവേദനയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയായതിനാൽ ആരോഗ്യപ്രവർത്തകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയോട് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. തൻ്റെ ബന്ധുവായ ദിലീപ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി നൽകിയതിനെ തുടർന്ന് ദിലീപിനെതിരെ പൊലീസ് കേസെടുത്തു. ഈ സമയം മറയൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ദിലീപ്. പോലീസ് കേസെടുത്തതിന് തുടർന്ന് സംഘം മറയൂരിലെത്തി ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…