Kerala

പാലക്കാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പാലക്കാട്: ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 13) രാവിലെ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9 മണിക്ക് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, 10.30ന് ഷൊര്‍ണൂര്‍ ഐക്കണ്‍സ്, ഉച്ചയ്ക്ക് 12ന് പാലക്കാട് ഗവ. വനിത-ശിശു ആശുപത്രി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉച്ചയ്ക്ക് 12.15ന് പാലക്കാട് ജില്ലാ ആശുപത്രി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

വടവന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം, ചെമ്മണാമ്പതി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പനങ്ങാട്ടിരി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, കണ്ണമ്പ്ര ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പട്ടോല ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, അബ്ബന്നൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ചീരക്കടവ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, നെന്മേനി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പുന്നപ്പാടം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, എരിമയൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം (ലാബ്), ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (ലാബ്) എന്നിവ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം. വൈകീട്ട് നാലു മണിക്ക് മന്ത്രി കഞ്ചിക്കോട് അഹല്യ എസ്.ഒ.എസ്. മോഡല്‍ ഹോം സന്ദര്‍ശിക്കും. വൈകിട്ട് 5.30ന് താലൂക്ക് ആശുപത്രി ആലത്തൂര്‍ (ഡയാലിസിസ് യൂണിറ്റ് ആന്‍ഡ് ഇ.സി.ആര്‍.പി. 2 പീഡിയാട്രിക് ഐ സി യു) ഉദ്ഘാടനവും നിര്‍വഹിക്കും.

Meera Hari

Recent Posts

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

4 mins ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

57 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

59 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

4 hours ago