Kerala

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൂട് വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ചൂട് വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള ഉയര്‍ന്ന താപനിലയില്‍ നിന്നും ശരാശരി മൂന്ന് ഡി​ഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് ​ഗവേഷകര്‍ പറയുന്നത്.

പുറത്തിറങ്ങുന്നവര്‍ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഉള്ള 36 പേര്‍ക്ക് സൂര്യാതാപമേറ്റു. പാലക്കാട് ജില്ലയില്‍ 12 പേര്‍ക്കും ആലപ്പുഴയില്‍ എട്ടുപേര്‍ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാലുപേര്‍ക്ക് വീതവും എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ പ്രത്യേകിച്ച്‌ ആലപ്പുഴ , കോട്ടയം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

admin

Recent Posts

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…

17 mins ago

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…

24 mins ago

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…

1 hour ago