Kerala

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്;കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്.

രണ്ടര മീറ്റര്‍ മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൂടാതെ കേരളാതീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും ജാഗ്രതാനിര്‍ദ്ദേശം ഇല്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ച 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

24 മണിക്കൂറില്‍ 115.5 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം കേരളത്തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

admin

Recent Posts

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

27 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

52 mins ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

60 mins ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

1 hour ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

1 hour ago

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

2 hours ago