Kerala

സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനത്തേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതലായിരിക്കും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മഴ മുന്നറിയിപ്പുള്ളതിനാൽ മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയ്യതികളിലാണ് മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.

തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ബുധൻ: കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും അറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Meera Hari

Recent Posts

മനോരമയ്ക്ക് തെറ്റി! ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എട്ട് നിലയില്‍ പൊട്ടിയില്ല, വിദ്വേഷ പരാമര്‍ശങ്ങളെ അതിജീവിച്ച് 11.23 കോടി ലാഭം നേടി!

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ…

2 hours ago

അവയവക്കടത്ത് മാഫിയയ്ക്ക് തീവ്രവാദ ബന്ധം? എൻ ഐ എ സംഘത്തിന്റെ സാന്നിധ്യത്തിൽ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നു; പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ; മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് സൂചന

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്തിൽ മുഖ്യ സൂത്രധാരൻ ഉടൻ പിടിയിലാകുമെന്ന് സൂചന. അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയ്തതിൽ…

2 hours ago

ലോകനേതാക്കളും മോദിക്ക് മുന്നിൽ ! ഭാരതത്തിന്റെ വാതിലിൽ മുട്ടി ഫിലിപ്പീൻസ്|NARENDRAMODI

ലോകനേതാക്കളും മോദിക്ക് മുന്നിൽ ! ഭാരതത്തിന്റെ വാതിലിൽ മുട്ടി ഫിലിപ്പീൻസ്|NARENDRAMODI

2 hours ago

കേരളത്തിൽ വീണ്ടും വില്ലനായി ഷവര്‍മ! ചെങ്ങന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ: സംസ്ഥാനത്ത് വീണ്ടും വില്ലനായി ഷവര്‍മ. ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നാലു പേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

2 hours ago

കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ്…

3 hours ago

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം! | India

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം! | India

3 hours ago