helicopter-crash-mobile-phonerecords-lats-video-seized
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരില്‍ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്.
അപകടം നടക്കുന്നതിന്റെ 14 സെക്കന്‍ഡുകള്‍ മാത്രം മുമ്പ് നാട്ടുകാരനായ ഒരാള്‍ ചിത്രീകരിച്ച വീഡിയോയാണിത്.ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ കടന്നുപോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേൾക്കാം
ഹെലികോപ്റ്റര്‍ പറന്നുപോകുന്ന ദൃശ്യമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റര്‍ കയറി.
തൊട്ടുപിന്നാലെ അസ്വാഭാവികമായ ശബ്ദം കേട്ടപ്പോള്‍ തകര്‍ന്നുവീണോ എന്ന് ഒരാള്‍ തമിഴില്‍ ചോദിക്കുന്നു. ഇതിനുമറുപടിയായി വീണു എന്ന് മറ്റൊരാള്‍ പറയുന്നതായും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.
അതേസമയം കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. അപകട കാരണം കണ്ടെത്താനുള്ള വ്യോമനസേയുടെ അന്വേഷണം തുടരുകയാണ്. വിംഗ് കമാന്‍ഡന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘത്തിന്റെ പരിശോധന അപകടസ്ഥലത്ത് തുടരുകയാണ്.
ഇതിനിടെ ഹെലികോപ്റ്ററിന്റെ ഡേറ്റ റെക്കോര്‍ഡര്‍ സംഘം കണ്ടെടുത്തിരുന്നു. അപകടം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇതില്‍നിന്നും ലഭിക്കും.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.
സൂലൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…