പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ കൊടുത്ത കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി കരുതിയില്ല. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി ആവശ്യപ്പെട്ടത്. കമ്മിറ്റിയുടെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
“ലൈംഗികപീഡനക്കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അത് ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുന്നതിനുള്ള തടസ്സവുമല്ല. പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട കാര്യം വരെ റിപ്പോര്‍ട്ടിലുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ട് അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്. നാലര വര്‍ഷം മുന്‍പ് ലഭിച്ച ഈ റിപ്പോര്‍ട്ട് വായിച്ച മുഖ്യമന്ത്രിയും സാംസ്‌കാരികവകുപ്പ് മന്ത്രിയും മുന്‍ മന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നല്ലല്ലോ പറഞ്ഞത്. അന്വേഷണം നടത്തേണ്ടേ. വാട്‌സാപ് സന്ദേശങ്ങളും മൊഴികള്‍ അടങ്ങുന്ന പെന്‍ഡ്രൈവുകളും അടക്കം ഇരകള്‍ കൊടുത്ത തെളിവുകള്‍ നാലരവര്‍ഷം സര്‍ക്കാരിന്റെ കൈയില്‍ ഇരിക്കുകയാണ്. എന്നിട്ടും ഒരു അന്വേഷണവും നടത്തിയില്ല. ഒരു കാരവന്‍ ഡ്രൈവര്‍ നടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയതായി പരാതി കൊടുത്തിട്ട് പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൊഴിയും തെളിവുകളും ഉള്ള സാഹചര്യത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണം സംഘം രൂപീകരിച്ച് നടപടി എടുക്കണം. വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലരവര്‍ഷം വേട്ടക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വേണ്ടപ്പെട്ട പലരും ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ലൈംഗികചൂഷണം നടത്തിയ ആളുകളെക്കൂടി ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നടപടി എടുക്കാതിരിക്കാന്‍ നിയമപരമായ എന്തു തടസ്സമാണുള്ളതെന്നു പറയാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.സര്‍ക്കാരിന്റെ നിലപാട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. കുറ്റം ചെയ്തവര്‍ എത്ര വലിയവരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാട്” -വി ഡി സതീശന്‍ പറഞ്ഞു.
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…