Kerala

സഹോദരനില്‍നിന്നും പതിനഞ്ചുകാരി ഗര്‍ഭിണിയായ സംഭവം;ഗര്‍ഭഛിദ്രത്തിന് അനുമതിനൽകി ഹൈക്കോടതി,ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

മലപ്പുറം: സഹോദരനില്‍നിന്നും പതിനഞ്ചുകാരി ഗര്‍ഭിണിയായ സംഭവത്തിൽ ഗര്‍ഭഛിദ്രത്തിന് അനുമതിനൽകി ഹൈക്കോടതി.പെൺകുട്ടി ഗർഭിണിയായി 32 ആഴ്ച കടന്ന് പോകുമ്പോഴാണ് ഹൈക്കോടതി അനുമതി നൽകുന്നത്. ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് കുട്ടിക്കു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ഗര്‍ഭഛിദ്രത്തിന് ഉത്തരവിട്ടത്.

സഹോദരനില്‍ നിന്നാണ് കുട്ടി ഗര്‍ഭിണിയായത്. കുഞ്ഞു ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി. ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago