കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ
കൊച്ചി: ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനെത്തുടർന്ന് സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളേജിന്റെ
ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുതെന്നും അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. സംഘർഷത്തിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദ്ദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…