summer
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില സാധാരണയിലേതിനേക്കാൾ രണ്ടു മുതൽ നാലു വരെ സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പൊതുവേ ചൂട് വർധിക്കുകയാണ്. ജനുവരിയിലും ഫെബ്രുവരിയിലും താപനില സർവകാല റിക്കാർഡ് കടക്കുകയും ചെയ്തു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകങ്ങളാണ്. അതിനാൽ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിക്കുന്നു.
= ധാരാളമായി വെള്ളം കുടിക്കുകയും കുടിക്കാനായി ചെറിയ കുപ്പിയിൽ വെള്ളം കരുതേണ്ടതുമാണ്.
= നിർജലീകരണം വർധിപ്പിക്കാൻശേഷിയുള്ള മദ്യംപോലുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക.
= പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കുക. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കുക. പരീക്ഷാ ഹാളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
= അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
= പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗംമൂലം അവശതയുള്ളവർ എന്നിവർ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനുമകം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുക.
= പകൽ പുറത്തിറങ്ങുന്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
= നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മോട്ടോർ വാഹന വകുപ്പ് പരിശോധനാ വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ തൊഴിലെടുക്കുന്പോൾ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.
= പുറത്തിറങ്ങി സഞ്ചരിക്കുന്നവർക്കായി കുടിവെള്ളം നൽകാൻ വിവിധ കൂട്ടായ്മകൾ മാതൃകാ പ്രവർത്തനം നടത്തുക.
= പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ കൂടുതൽ കഴിക്കുക.
= വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പുവരുത്തുക. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
= ചൂടുമൂലം തളർച്ചയോ ആരോഗ്യ പ്രശ്നങ്ങളെ ഉണ്ടായാൽ ഉടനേ പ്രഥമ ശുശ്രൂഷ നൽകുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
ദിസ്പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…