Kerala

ഹിമാചല്‍ മേഘവിസ്ഫോടനം: മരണസംഖ്യ 13 ആയി ! കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

ഷിംല: ​ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു. 40-ലധികം ആളുകളെ കാണാനില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.

ജൂലൈ 31-ന് കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന എന്നിവിടങ്ങളിലും മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ എന്നിവിടങ്ങളിലുമാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും 662 കോടിയുടെ നാശനഷ്ടമാണുണ്ടായത്. സംസ്ഥാനത്ത് റോഡുകൾ പലതും തകർന്ന നിലയിലാണ്.

മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ കാരണം ഹിമാചലിലെ 87 റോഡുകളാണ് അടച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ്.

ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകൾ, സൈന്യം, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനത്തിന് സജീവമായി വിവിധയിടങ്ങളിൽ തമ്പടിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

10 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

10 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

10 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

10 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

13 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

16 hours ago