Featured

അനന്തപുരി ഹിന്ദു മഹാ സമ്മേളനം കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി മുഖ്യ ആകർഷണം |Hindu Congress

പൂജനീയ സത്യാനന്ദ സരസ്വതി സ്വാമികൾ തുടങ്ങി വയ്ക്കുകയും പിന്നീട് പരമേശ്വർ ജി ഉദ്ഘാടനം ചെയ്ത് 2012 മുതൽ നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഈ വർഷത്തെ തിരിതെളിയാൻ ഇനി നാല് ദിവസങ്ങൾ മാത്രം. തലസ്ഥാന നഗരിയിലെ ഈ സാംസ്കാരിക, ബൗദ്ധിക മാമങ്കം ഈ വർഷത്തോടെ പുതിയ തലത്തിലേക്കുയരുകയാണ്. അനവധി നിരവധി പ്രത്യേകതകളുണ്ട് ഈ വർഷത്തെ സമ്മേളനത്തിന്. വൈദേശിക ആക്രമണകാരിയായ ടിപ്പുവിന്റെ ഭാരതത്തിലെ പടയോട്ടത്തിന് അന്ത്യം വരുത്തിയ വീര ഭൂമിയാണ് തിരുവിതാംകൂർ. അനന്തപദ്മനാഭൻ വാണരുളുന്ന ഈ നാടിനെയും നാടിന്റെ സമ്പത്തിനെയും ലക്ഷ്യമാക്കി പടനയിച്ചു വന്ന ടിപ്പുവിനെ വെട്ടി വീഴ്ത്തിയ ചരിത്രമുണ്ട് ഈ ഹിന്ദുഭൂമിക്ക്. 1789 ഡിസംബർ 29 നാണ് പല നാട്ടുരാജ്യങ്ങളെയും വിറപ്പിച്ചിരുന്ന ടിപ്പുവിനെ നെടുങ്കോട്ടക്കുള്ളിൽ വച്ച് തിരുവിതാംകൂർ പടത്തലവൻ വൈക്കം പദ്മനാഭപിള്ള വെട്ടി വീഴ്ത്തിയത്. പിൽക്കാലത്ത് ചരിത്രത്തെ വികലമാക്കിയ അഭിനവ പാണന്മാർ ബോധപൂർവം പാടാൻ മറന്ന വീരഗാധകൾ കാർമേഘം പിളർന്നുകൊണ്ട് പുറത്തേക്ക് വരുന്ന പുതിയ ഭാരതത്തിലാണ് ഹിന്ദു മഹാ സമ്മേളനത്തിന്റെ പുതിയ അധ്യായത്തിന് തിരി തെളിയുക. കശ്മീരിലെ മഞ്ഞുറയുന്ന തണുപ്പത്ത് ഹിന്ദുവിന്റെ രക്തം കൊണ്ട് പുഴയൊരുക്കിയ മത ഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടവും കാശ്മീരി ഹിന്ദുക്കൾ അവരുടെ പിറന്ന മണ്ണിൽ അനുഭവിക്കേണ്ടി വന്ന കൊടിയ യാതനകളുടെയും സാമ്പാദിച്ചതെല്ലാം ഉപേക്ഷിച്ച് ഉറ്റവരുടെയും ഉടയവരുടെയും പ്രാണരക്ഷാർത്ഥം വനിതകളുടെ മാനം കാക്കാൻ രാക്ക് രാമാനം പലായനം ചെയ്യേണ്ടിവന്ന ഹതഭാഗ്യരുടെ കഥ വെളിച്ചത്ത് കൊണ്ടുവന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെത്തുന്നു എന്നതാണ് സമ്മേളന നഗരിയിലെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. കശ്മീർ ഫയൽസിന്റെ റിലീസിന് ശേഷം ആദ്യമായാണ് വിവേക് അഗ്നിഹോത്രി കേരളത്തിലെത്തുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ചലച്ചിത്രകാരനും പറയാൻ ധൈര്യം കാട്ടിയിട്ടില്ലാത്ത പ്രമേയം വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ സത്യം കണ്ടെത്തി ചിട്ടപ്പെടുത്തി അവതരിപ്പിച്ചപ്പോൾ ലക്ഷക്കണക്കിന് പ്രേക്ഷകർ ഹൃദയം കൊണ്ട് ഏറ്റെടുത്ത കലാസൃഷ്ടിയാണ് കശ്മീർ ഫയൽസ്. ആ കലാകാരനെ സ്വാഗതം ചെയ്യാൻ അനന്തപുരിയുടെ ഓരോ മണൽത്തരിയും തുടിക്കുന്നുണ്ടാകും. ഏപ്രിൽ 27 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരളത്തിന്റെ ആരാധ്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കശ്മീരിലെ ഹിന്ദു വംശഹത്യയുടെ ചരിത്രം ലോകത്തിനു മുന്നിലെത്തിച്ച വിവേക് അഗ്നിഹോത്രിയും സമകാലിക ഹൈന്ദവ നവോത്ഥനത്തിന്റെ ആചാര്യൻ സ്വാമി ചിദാനന്തപുരിയും മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, കാ ഭാ സുരേന്ദ്രൻ, ജെ നന്ദകുമാർ, പി സി ജോർജ്ജ് വത്സൻ തില്ലങ്കരി, വിജി തമ്പി, ഡോക്ടർ വിക്രം സമ്പത്ത് ഷെഫാലി വൈദ്യ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. മെയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദു യൂത്ത് കോൺക്ലേവ് എന്ന പേരിൽ നാല് ദിവസങ്ങളിലായി നടക്കുന്ന 16 സെമിനാറുകളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. ഹിന്ദു സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾക്കൊപ്പം പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളും കാസ യുടെ പ്രതിനിധികളും യുത്ത് കോൺക്ലേവിൽ പങ്കെടുക്കും. 27 മുതൽ മെയ്‌ ഒന്നുവരെ നീണ്ടുനിൽക്കുന്ന ഹിന്ദുമഹാ സമ്മേളന വിഷയങ്ങൾ അവസാനിക്കുന്നില്ല.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

9 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

11 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

15 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

15 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

15 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

15 hours ago