ധർമദുരൈ ഹൈവോൾട്ടേജ് ലൈനിൽ കടിക്കുന്നു
ചെന്നൈ ∙ കടുത്ത മദ്യപാനത്തെത്തുടർന്ന് ഭാര്യപിണങ്ങിപ്പോയ വിഷമത്തിൽ മദ്യപിച്ചെത്തി ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ഹൈ– വോൾട്ടേജ് വയറിൽ കടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു . തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ചിന്നമങ്കോട് സ്വദേശിയായ ധർമദുരൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത് . ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതിൽ അസ്വസ്ഥനായിരുന്നു ഇയാൾ. ഭാര്യയെ തിരികെഎത്തിക്കാനായി ഭാര്യാസഹോദരന്മാർക്കെതിരെ പരാതി നൽകാൻ ധർമദുരൈ പലതവണ ആറമ്പാക്കം പോലീസ് സ്റ്റേഷൻ സമീപിച്ചിരുന്നതായാണ് വിവരം.
ഇന്നലെ ധർമദുരൈ പൊലീസ് സ്റ്റേഷനിൽ എത്തിയ ഇയാളോട് വെയ്റ്റിങ് റൂമിൽ ഇരിക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പെട്ടെന്ന് യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് പുറത്തിറങ്ങി കെട്ടിടത്തിന് എതിർവശത്തുള്ള ട്രാൻസ്‌ഫോമറിൽ കയറുകയായിരുന്നു. ആളുകള്‍ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഹൈവോൾട്ടെജ് വയറിൽ കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ധർമദുരൈയെ എളവൂർ ആശുപത്രിയിലും തുടർന്ന് കിൽപ്പോക്ക് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…