ഇന്ത്യൻ ടീമിന്റെ വിജയാഹ്ളാദം
ബര്‍മിങ്ങാം: എജ്ബാസ്റ്റണില്‍ ചരിത്രജയം സ്വന്തമാക്കി ഭാരതം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ തറപറ്റിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔയി. 1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ആ ചരിത്രമാണ് നായകൻ ശുഭ്മാൻ ഗിൽ തിരുത്തിയത്. സ്‌കോര്‍: ഇന്ത്യ – 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് – 407, 271. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഗില്ലാണ് കളിയിലെ താരം.
ഒന്നാം ഇന്നിങ്സിൽ നാലുവിക്കറ്റും രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റും വീഴ്ത്തിയ പേസർ ആകാശ് ദീപിന്റെ പ്രകടനവും മത്സരത്തിൽ നിർണ്ണായകമായി.ആദ്യഇന്നിങ്സിൽ പുറത്താകാതെ 184 റണ്‍സും
രണ്ടാം ഇന്നിങ്സിൽ 88 റണ്‍സെടുത്ത ജാമി സ്മിത്ത് ഇംഗ്ലണ്ടിനായി പൊരുതി.
മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് ഇന്ന് മത്സരം ആരംഭിച്ചത്. മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 50 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്. പിന്നാലെ സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് – ജാമി സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തിരുന്നു. 33 റൺസെടുത്ത സ്റ്റോക്ക്സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് വഴിത്തിരിവ് സമ്മാനിച്ചു. 73 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം. ക്രിസ് വോക്‌സിനെ (7) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. 48 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ബ്രൈഡന്‍ കാര്‍സിനെ വീഴ്ത്തി ആകാശ് ദീപാണ് ഇന്ത്യയുടെ ജയം കുറിച്ചത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…