Featured

ശരിക്കും ആത്മാവ് ഉണ്ടോ? സത്യമിതാണ്

എന്താണ് ആത്മാവ് ? ശരിക്കും ആത്മാവ് ഉണ്ടോ? സത്യമിതാണ് | HUMAN SOUL

ആത്മാവ് (Soul) ഉണ്ടോ എന്നു ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും ഇപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം. നമുക്ക് കൈകാലുകളോ, കണ്ണോ, ചെവിയോ, ഹൃദയമോ ഒന്നും ഇല്ലാതെ ജീവിക്കാം. നമ്മുടെ തലച്ചോർ മാത്രം പ്രവർത്തിച്ചാൽ മതി. ബോധം എന്നുള്ളത് തലച്ചോറിനെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. തലച്ചോർ മരിച്ചാൽ ( മസ്തിഷ്ക്ക മരണം ) പിന്നെയും നമുക്ക് / നമ്മുടെ ശരീരത്തിന് ജീവിക്കാം. അപ്പോഴും ഹൃദയവും, ശ്വാസകോശവും, ഒക്കെ പ്രവർത്തിക്കും.

ഇനി ഹൃദയവും, ശ്വാസകോശവും പ്രവർത്തനം നിലച്ചാലും ഇലക്ട്രിക് ഉപകരണങ്ങൾ വഴി ആവശ്യത്തിന് വേണ്ട ഇലക്ട്രിക് പൾസ് കൊടുത്തു നമുക്ക് അവയെ പ്രവർത്തിപ്പിക്കാം. പക്ഷെ മസ്തിഷ്ക്ക മരണം സംഭവിച്ചാൽ പിന്നെ ആൾ മരിച്ചതായി ശാസ്ത്രം വിധി എഴുതും. കാരണം പുറം ലോകവുമായുള്ള ബന്ധം അതോടെ അവസാനിക്കും. എന്നാൽ മറ്റു ശരീര ഭാഗങ്ങൾ കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ ഒക്കെ പ്രവർത്തിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച ആളുകളുടെ ഹൃദയവും, കിഡ്നിയും, കണ്ണു തുടങ്ങിയ ശരീര ഭാഗങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാൻ പറ്റിയ ഒരു സമയം ആണിത്. മസ്‌തിഷ്‌ക്ക മരണം സംഭവിച്ചുകഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാൻസർ ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ ക്യാൻസർ സാധ്യത കൂട്ടുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

നമ്മുടെ ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാൻ തലച്ചോറിന്റേതിന് സമാനമായ ഇലക്ട്രിക്ക് പൾസുകൾ കൊണ്ട് സാധിക്കും. ഹൃദയത്തിനു പകരം ഇലക്ട്രിക് മോട്ടോർ പാമ്പു ഉപയോഗിച്ചു ജീവിക്കുന്ന ആളുകൾ ഇപ്പോൾ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ തലച്ചോർ ആണ് നാം. കയ്യും, കാലും, ഹൃദയവും ഒക്കെ തലച്ചോറിന്റെ സപ്പോർട്ടിങ് അവയവങ്ങൾ ആണ്. അതു ഇല്ലെങ്കിലും നാം ഉണ്ടാവും. തലച്ചോർ മാത്രം പ്രവർത്തിച്ചാൽ നാം ആയി.തലച്ചോറിന്റെ അകത്തു നടക്കുന്ന ഓർമയും, പ്രവർത്തങ്ങളും ഒക്കെ ന്യൂറ്രോ കണക്ഷനുകളും, രാസപ്രവർത്തനം വഴി ഉള്ള ഇലക്ട്രിക്ക് പൾസുകളും മുഖേനെ ആണെന്ന് മനസിലാക്കിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള പരീക്ഷണങ്ങൾ വഴി കൃത്രിമമായി ആ ഇലക്ട്രിക്ക് പൾസുകൾ ഉണ്ടാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മുടെ ഓർമ, ബോധം എന്നൊക്കെ പറയുന്നത് തലച്ചോറിലെ രാസപ്രവർത്തനം ആണ്. ആത്‌മാവ്‌ എന്ന കാര്യം ശാസ്ത്രീയമായ കാര്യങ്ങളിലോ, ആശുപത്രിയിലോ ഒന്നുംവരുന്നേ ഇല്ല.കഥകളിലും മാത്രം

B4 Admin

Recent Posts

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 hour ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

2 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

3 hours ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

4 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

20 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago