India

ഹോർലിക്‌സും ബോൺവിറ്റയും ബൂസ്റ്റും ഇനിമുതൽ ‘ഹെൽത്ത് ഡ്രിങ്കല്ല’ ! പ്രഖ്യാപനവുമായി നിർമ്മാതാക്കൾ !

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ എന്ന ലേബലിലായിരിക്കും ഹോർലിക്‌സിനെ ഇനി മുതൽ അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ.

ബോൺവിറ്റ, ബൂസ്റ്റ് പോലുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട് നേരത്തെ നിർദേശിച്ചിരുന്നു. ഏപ്രിൽ പത്തിനാണ് നിർദേശം നൽകിയത്. എഫ്.എസ്.എസ്.എ.ഐ ആക്ട് 2006 പ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഹെൽത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു.

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി വാർത്താ സമ്മേളനത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. പോഷകാഹാര ലേബലിലേയ്ക്കുള്ള ഈ മാറ്റം കൂടുതൽ കൃത്യവും സുതാര്യവുമായ വിവരണം നൽകുന്നുമെന്നും തിവാരി പറഞ്ഞു.

Anandhu Ajitha

Recent Posts

കരമനയിലെ അഖിലിന്റെ കൊലപാതകം ! ഒരാൾ കൂടി പിടിയിൽ; വലയിലായത് അക്രമി സംഘമെത്തിയ കാറിന്റെ ഡ്രൈവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…

20 mins ago

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

46 mins ago

ശിവൻകുട്ടി അണ്ണാ… ഇതാണോ ഫൈവ് സ്റ്റാർ കള്ളുഷാപ്പ് ?

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?

58 mins ago

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ് ? മറ്റൊരു മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ? രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ മോദിക്ക് മാത്രമേ കഴിയൂ ! ഇൻഡി സഖ്യത്തെ പരിഹസിച്ച് അമിത് ഷാ

തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…

1 hour ago

കലങ്ങി മറിഞ്ഞ് ഹരിയാന രാഷ്ട്രീയം ! ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞു; ആരെ പിന്തുണയ്ക്കണമെന്ന തർക്കത്തിൽ ജെജെപിയിൽ പൊട്ടിത്തെറി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ ​നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന്…

1 hour ago

റംസാനില്‍ നോമ്പുതുറക്കാനായി എത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും!മുഖ്യ പ്രതിയും മോഷണമുതൽ വിൽക്കാൻ സഹായിച്ചവരും പിടിയിൽ

ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…

2 hours ago