വയനാട്: സ്വന്തം ഹോട്ടലിലെ കച്ചവടം കുറഞ്ഞതിന്റെ പ്രതികാരത്തിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാളെ അറസ്റ്റു ചെയ്തു. വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് മമ്മൂട്ടിയെ (58) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപം ഹോട്ടൽ നടത്തുകയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായി തുടങ്ങിയതിനു ശേഷം, ഇയാളുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞു. ഇതിന്റെ പ്രതികാരത്തിലാണ് ഇയാൾ ജനകീയ ഹോട്ടലുകാര്‍ ഭക്ഷണം ഉണ്ടാക്കാനായി വെള്ളം എടുക്കുന്ന കിണറിൽ സോപ്പ് പൊടി കലര്‍ത്തുകയായിരിന്നു. ബുധനാഴ്ച രാവിലെ വെള്ളം എടുത്തപ്പോൾ പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തു.
ഇതോടെ വിഷം കലര്‍ന്നതാണോയെന്ന ആശങ്കയിൽ പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും , പഞ്ചായത്ത് ജീവനക്കാരും സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയിൽ കീടനാശിനിയോ മറ്റ് വിഷവസ്ത്തുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയാൽ ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…