'Houthis have not targeted Indian ships'; will make the Indian Ocean safe from pirates; Navy Chief Says 35 Somali Pirates Who Hijacked MV Ruan Will Be Prosecuted Under Anti-Piracy Act
ദില്ലി: ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഹൂതികൾ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബംഗ്ലാദേശ് ചരക്കുക്കപ്പലായ എം.വി അബ്ദുള്ള സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. കടൽക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ള കപ്പൽ നാവികസേന നിരീക്ഷിച്ചു വരികയാണ്. കടൽക്കൊള്ള ഇല്ലാതാക്കുന്നതിന് വേണ്ടി സൊമാലിയൻ കടൽതീരത്തുള്ള കപ്പലുകളെയും നാവികസേന നീരിക്ഷിക്കുന്നുണ്ട്. സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നാവികസേന ആന്റി പൈറസി, ആന്റി മിസൈൽ, ആന്റി ഡ്രോൺ ഓപ്പറേഷൻസ് നടത്തിയിരുന്നു. ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ നടത്തിയ ഈ ഓപ്പറേഷന് കീഴിൽ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരും ഉൾപ്പെടെയുള്ള 110 പേരെ രക്ഷപ്പെടുത്തി എന്ന് അഡ്മിറൽ പറഞ്ഞു.
എംവി റുവാൻ തട്ടിയെടുത്ത 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ആന്റി പൈറസി നിയമപ്രകാരമുള്ള വിചാരണയ്‌ക്ക് വിധേയമാക്കും. ഈ നിയമം നാവികസേനയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. കടൽക്കൊള്ളക്കാരുടെ വിചാരണയും ഈ നിയമത്തിന് കീഴിലായിരിക്കും നടക്കുക. കഴിഞ്ഞ 10 വർഷത്തിനിടെ സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ നാവികസേനയുടെ ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇത്. രാജ്യത്തെ എല്ലാ തീരദേശ പോലീസ് സ്‌റ്റേഷനുകൾക്കും ഇത്തരത്തിൽ കേസെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…