നാനൂറിലധികം ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിൽ നടുങ്ങി നിൽക്കുന്ന വയനാടിനായി സംഭാവന ചെയ്തവർ ഒട്ടനവധിയാണ് . സൈക്കിൾ വാങ്ങാൻ കുടുക്കയിൽ കൂട്ടി വച്ചിരുന്ന ചില്ലറ പൈസ മുതൽ സിനിമാതാരങ്ങളും വ്യവസായികളും നൽകിയ കോടികൾ വരെ ഇങ്ങനെ ദുരിതാശ്വാസനിധിയിൽ ലഭിച്ചു. എല്ലാവരും വലിപ്പ ചെറുപ്പമെന്നേ വയനാടിനായി കൈകോർത്തു. തൊഴിൽ തേടി കളക്ട്രേറ്റിലെത്തിയ ഭിന്നശേഷിക്കാരി വെച്ചൂച്ചിറ സ്വദേശിനി രജനിയും തന്റെ കുടുക്കയിലെ ചെറിയ സമ്പാദ്യം വയനാടിനായി നൽകിയിരിക്കുകയാണ്. നമ്മളെ ഒരേസമയം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും കണ്ണുനിറയിപ്പിക്കുകയും ചെയ്യുന്ന ഇക്കാര്യം പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ പുറംലോകമറിഞ്ഞത്.
പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
സഹായം തേടി വന്നവർ സഹായ ഹസ്തം നീട്ടുന്ന സുന്ദരമായ കാഴ്ച്ചദുരന്തങ്ങൾ എപ്പോഴും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ നമ്മുടെ കാതുകളിൽ മുഴങ്ങി നിൽക്കും. ഒന്ന് താങ്ങിയെടുത്താൽ, ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞ്ഞാൽ അത് വലിയൊരാശ്വാസമാകും.ഒരിക്കലും കാണാത്ത ഒരിക്കലും അറിയാത്തവർ മറ്റൊരാൾക്ക് ആശ്വാസമേകുന്നു.മനുഷ്യത്വം തുളുമ്പുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഈ കൊച്ചു കേരളം എന്നും തലയുയർത്തി നിൽക്കുന്നത്. നമ്മുടെ പത്തനംതിട്ടയും ഈ ചേർത്ത് പിടിക്കലിന്റെ ഭാഗമാകുന്നു.സഹായം തേടി വന്നവർ സഹായ ഹസ്തം നീട്ടുന്ന സുന്ദരമായ കാഴ്ച്ചക്ക് നമ്മുടെ നാട് സാക്ഷിയാകുന്നു. ഒരു തൊഴിൽ തേടി കളക്ട്രേറ്റിലെത്തിയ ഭിന്നശേഷിക്കാരിയായ വെച്ചൂച്ചിറ സ്വദേശിനി രജനി തന്റെ കുടുക്കയിലെ ചെറിയ സമ്പാദ്യം നമ്മുടെ വയനാടിനായി നൽകി.സ്വന്തം ഇല്ലായ്മകളുടെ നൊമ്പരത്തിനിടയിലും നമ്മുടെ നാടിനെ ചേർത്ത് പിടിക്കാൻ ശ്രമിച്ച രജനി ഏവർക്കും ഒരു പ്രചോദനമാവട്ടെ.ഇത്തരം രജനിമാർ ഉള്ളിടത്തോളം ഈ നാടിന് എങ്ങനെ തകർന്നു പോകാനാവും. തീർച്ചയായും നമ്മുടെ നാട് തിരിച്ചു വരും.
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…