How many world leaders today can receive a warm welcome from Russia and Ukraine? Prominent Singaporean diplomat congratulates Prime Minister Narendra Modi! Professor Kishore Mahbubani said that India's position in global diplomacy is at its highest today
റഷ്യൻ സന്ദർശനം നടത്തി ആഴ്ചകൾക്ക് ശേഷം പ്രധാനമന്ത്രി മന്ത്രി നരേന്ദ്രമോദി നടത്തിയ യുക്രെയ്ൻ സന്ദർശനത്തെ അഭിനന്ദിച്ച് പ്രമുഖ സിംഗപ്പൂർ നയതന്ത്രജ്ഞൻ പ്രൊഫസർ കിഷോർ മഹ്ബൂബാനി. ആഗോള നയതന്ത്രത്തിൽ ഭാരതത്തിന്റെ പങ്ക് വളരെ ഉയർന്ന രീതിയിൽ എത്തിയെന്നും പാശ്ചാത്യ രാജ്യങ്ങളുടെ പങ്ക് വളരെ കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എൻഡിടിവിയുടെ സോണിയ സിംഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രൊഫസർ കിഷോർ മഹ്ബൂബാനിയുടെ പ്രതികരണം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല റഷ്യയിലും യുക്രെയ്‌നിലുമുള്ള സന്ദർശനം, ഭാരതം ആഗോളതലത്തിൽ സുപ്രധാന ശക്തിയായി എന്നതിനെ സൂചിപ്പിക്കുന്നു.ഇന്ന് ലോകത്തിലെ എത്ര നേതാക്കൾക്ക് റഷ്യയും യുക്രെയ്‌നും സുഖകരമായി സന്ദർശിക്കാനും ഇരു രാജ്യങ്ങളുടെയും ഊഷ്മള സ്വീകരണം ഏറ്റുവാങ്ങാനും സാധിക്കുന്നുണ്ട്? ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ്. പ്രധാനമന്ത്രി മോദിക്ക് അത് ചെയ്യാൻ കഴിയുന്നത് ഇന്ത്യ ഒരു പ്രധാന രാജ്യമായി എത്തി എന്നതിൻ്റെ സൂചനയാണ്.”- മഹ്ബൂബാനി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി ജൂലൈയിൽ റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുടിനുമായുള്ള ചർച്ചയ്ക്കിടെ, ഇന്ത്യയുടെ നിലപാട് ആവർത്തിക്കുകയും യുക്രെയ്നുമായുള്ള സംഘർഷം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
റഷ്യ സന്ദർശിച്ച് ആഴ്ചകൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്നും സന്ദർശിച്ചു, 1991 ലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് ശേഷം യുക്രെയ്ൻ രൂപീകരിച്ചതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ യുക്രെയ്ൻ സന്ദർശനമായിരുന്നു ഇത്. ഈ സന്ദർശനത്തെ “ചരിത്രപരം” എന്ന് വാഴ്ത്തിക്കൊണ്ട്, യുക്രെയ്ൻ പ്രസിഡണ്ട് വ്ളാഡിമിർ സെലെൻസ്കി ഇന്ത്യയുമായി നാല് കരാറുകളിൽ ഒപ്പുവച്ചിരുന്നു.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…