വര്‍ക്ക് ഫ്രം ഹോം വലയ്ക്കുന്നോ? ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

കൊവിഡിനെത്തുടര്‍ന്ന് ഭൂരിഭാഗം ആളുകളും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്.ജോലി സാഹചര്യങ്ങളെല്ലാം മാറിയതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുകയാണ് പലരും.പ്രത്യേകിച്ച് സ്ത്രീകളും അണുകുടുംബങ്ങളായി കഴിയുന്നവരും. വീട്ടുജോലിയും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും എല്ലാം ജോലിക്കൊപ്പം കൈകാര്യം ചെയ്യേണ്ട അവസ്ഥ.ജോലിസ്ഥലത്തെ സാമൂഹിക അന്തരീക്ഷം കൂടിയാണ് പലര്‍ക്കും അന്യമായത്. ഓഫീസിലേക്കുള്ള
യാത്രയും കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം ആശ്വാസമായി കണ്ടിരുന്നവര്‍ ഉണ്ട്. വീട്ടിലിരിക്കുമ്പോഴും ജോലി ആസ്വദിച്ച് തന്നെ ചെയ്യണം. ശാരീരികമായും മാനസികമായും ഉന്‍മേഷവാന്‍മാന്‍മാരായി ഇരുന്നാല്‍ മാത്രമേ ജോലിയിലും അതിന്റെ ഫലം ഉണ്ടാവുകയുള്ളൂ.

എല്ലാത്തിനും ചിട്ട വേണം- വീട്ടിലിരുന്നല്ലേ ജോലി. എപ്പോള്‍ വേണമെങ്കിലും ആവാമല്ലോ എന്ന ചിന്ത ആദ്യം മാറ്റിവയ്ക്കണം. ഷിഫ്റ്റ് അല്ലാതെ ജോലി ചെയ്യുന്നവരാണെങ്കിലും കൃത്യ സമയം കണ്ടെത്തിജോലി പൂര്‍ത്തിയാക്കുക. വൈദ്യുത തടസ്സം മുതല്‍ കുട്ടികളുടെ വാശി വരെ ജോലിക്ക് തടസ്സമാവാം എന്ന കാര്യം മറക്കരുത്. മണിക്കൂര്‍ കണക്കാക്കി തന്നെ ജോലി ചെയ്യണം.ശരിയായ അന്തരീക്ഷവും ഇരുത്തവും- ഡൈനിങ് ടേബിളിലോ ടിവിക്ക് മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്ന ശീലം നല്ലതല്ല. ബഹളങ്ങളില്‍ നിന്ന് മാറി,വീട്ടില്‍ ഒരു സ്ഥലത്ത് വര്‍ക്ക് സ്‌പേസ്തയ്യാറാക്കണം. കമ്പ്യൂട്ടറോ ലാപ്‌ടോപോ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാകും ഭൂരിഭാഗവും. മേശയും കസേരയും ഉപയോഗിച്ച് ശരിയായിനിവര്‍ന്നിരുന്ന് ജോലി ചെയ്യണം. കാലുകള്‍ നിലത്ത് മുട്ടിച്ച് നിവര്‍ന്നിരിക്കണം. ഓഫീസ് ചെയറുകള്‍ തന്നെ
കഴിവതും ഉപയോഗിക്കുക.

കമ്പ്യൂട്ടര്‍ അകലത്തില്‍ വെക്കുക- നല്ല വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് തന്നെ ജോലി ചെയ്യാന്‍ ശ്രദ്ധിക്കുക.
ഒരിക്കലും ലാപ്‌ടോപ് മടിയില്‍ വച്ച് ജോലി ചെയ്യരുത്. കണ്ണുകളും മോണിറ്ററുംഒരേ ലെവലില്‍ വരുന്ന രീതിയില്‍ സ്‌ക്രീന്‍ സെറ്റ് ചെയ്യണം. ഒരടിയെങ്കിലും അകലെയായിരിക്കണം സ്‌ക്രീന്‍. കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തിലുള്ള കണ്ണടകള്‍ ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ഇക്കാര്യങ്ങള്‍ മറക്കരുത്.

ഇടവേളകള്‍ അനിവാര്യം- ഒറ്റയടിക്ക് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ അഞ്ച് മിനിറ്റ് ബ്രേക്ക് എടുക്കണം. ആ സമയത്ത് എഴുന്നേറ്റ് നടക്കുകയോ സ്‌ട്രെചിങ് എക്‌സൈസ്ചെ യ്യുകയോ ആവാം. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ കണ്ണിന് വിശ്രമം നല്‍കണം.രണ്ട് മിനിറ്റ് കണ്ണടച്ചിരിക്കുകയോ തണുത്ത വെള്ളത്തില്‍ കഴുകുകയോ വേണം. ഒപ്പം കഴുത്തിനും വ്യായാമം നല്‍കണം.

ഭക്ഷണവും വെള്ളവും മറക്കരുത്- വീട്ടിലാണെങ്കില്‍ ഇടക്കിടെ ചായയോ കാപ്പിയോ കുടിക്കുകയോ സ്‌നാക്‌സ്
കഴിക്കുകയോ ചെയ്യുന്നവരാകും അധികവും. എന്നാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കണം. ഇടവേളകളില്‍
ഒരു ഗ്ലാസ് പഴച്ചാര്‍ കഴിക്കുന്നത് ഉന്മേഷം കൂട്ടും. സ്‌നാക്‌സ് ആയി ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം. എന്നാല്‍ കൃത്യസമയത്ത്
ഭക്ഷണം കഴിക്കാന്‍ മറക്കരുത്. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഒരു ജഗ് വെള്ളം ജോലി ചെയ്യുന്ന
മുറിയില്‍ തന്നെ വയ്ക്കാം.

ഉറക്കവും പ്രധാനം- ജോലിസമയം ക്രമീകരിക്കുന്നതു പോലെ ഉറക്കത്തിനും കൃത്യ സമയം കണ്ടെത്തണം. ആറ്
മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ശാരീരികവും മാനസികവുമായ ഉല്ലാസത്തിന്
ഇത് അനിവാര്യമാണ്. ജോലി കൂടുതല്‍ ഉണ്ടെങ്കിലും ഉറക്കം കളഞ്ഞ് ജോലി ചെയ്യരുത്. പലവിധ രോഗങ്ങള്‍
പിടിപെടാന്‍ ഉറക്കക്കുറവ് കാരണമാകാം. ഒപ്പം തലവേദനയും ശരീരവേദനയും അനുഭവപ്പെടാം. കൂടുതല്‍
സമ്മര്‍ദ്ദത്തില്‍ പെടാനും ഉറക്കക്കുറവ് കാരണമാകാം.

കുട്ടികളെ നിയന്ത്രിക്കാന്‍- ജോലി സമയത്ത് മിക്കപ്പോഴും ചെറിയ കുട്ടികള്‍ ശല്യപ്പെടുത്താന്‍ എത്താം.
അവര്‍ ഉറങ്ങുന്ന സമയം കണക്കാക്കി നമ്മുടെ ജോലി സമയം ക്രമീകരിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം
ചെയ്യേണ്ടത്. പലരും കുട്ടികളെ കാര്‍ട്ടൂണിന് മുന്നിലിരുത്തുകയാണ് കണ്ടെത്തുന്ന പോംവഴി. എന്നാല്‍
കുട്ടികള്‍ മണിക്കൂറുകളോളം ടിവിക്ക് മുന്നില്‍ സമയം ചെലവഴിക്കുന്നതും നല്ലതല്ല. കളറിങ്, ബില്‍ഡിങ്
ബ്ലോക്ക് തുടങ്ങി കൂടുതല്‍ സമയം കുട്ടികള്‍ ചെലവഴിക്കുന്ന കളികളിലേക്ക് അവരെ ആകര്‍ഷിക്കാം.
ഓണ്‍ലൈന്‍ ക്ലാസുള്ള കുട്ടികളാണെങ്കില്‍ , അവര്‍ക്ക് വര്‍ക്ക് കൊടുത്ത് ഒപ്പം നമുക്കും ജോലി ചെയ്യാം.
അമ്മ അല്ലെങ്കില്‍ അച്ഛന്‍ ജോലി ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ വ്യായാമം- സഹപ്രവര്‍ത്തകര്‍ ഒന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു റൂമില്‍ ഇരുന്ന് ജോലി ചെയ്യുന്നത്
സമ്മര്‍ദ്ദം കൂട്ടും. ഓണ്‍ലൈന്‍ മീറ്റിങ്ങുകളില്‍ അല്ലാതെ വ്യക്തിപരമായി സഹപ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ വീഡിയോ കോള്‍ ചെയ്ത് വിശേഷം പങ്കു വയ്ക്കാം. ഇടക്ക് പാട്ട് കേള്‍ക്കുകയോ, പൂന്തോട്ടത്തില്‍ നടക്കുകയോ ഒക്കെ ചെയ്യാം. പാചകവും സമ്മര്‍ദ്ദം കുറക്കാന്‍ നല്ലതാണ്. വ്യായാമവും യോഗയും ശീലമാക്കുന്നതും സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്.

കൗണ്‍സിലിങ് എപ്പോള്‍- കുടുംബത്തില്‍ നിന്നും മാറി നിന്ന് ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പലരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടാകും.ഒപ്പം ജോലി സമ്മര്‍ദ്ദവും ജോലി തീര്‍ക്കാനുള്ള സമയക്കുറവും എല്ലാം ഡിപ്രഷനിലേക്ക് തള്ളിവിടാം. മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകിച്ചും. കൂട്ടുകാരും വീട്ടുകാരുമായും ദിവസത്തില്‍ ഒരിക്കലെങ്കിലും ഫോണില്‍ സംസാരിക്കണം. സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് തോന്നുകയാണെങ്കില്‍ ആരോഗ്യവിദഗ്ധന്റെ സഹായം തേടി കൗണ്‍സിലിങ്ങിന് വിധേയമാകണം.

ഓരോ ദിവസവും ഒരു പുതിയ തുടക്കമായി കണ്ടാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെ ജോലി ചെയ്യാനാവും .ശാരീരികവും മാനസികവുമായ ഉല്ലാസം തോന്നുന്നില്ലെങ്കില്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ച് ഒരു ഇടവേളയെടുക്കുന്നത് നന്നാവും. ഒന്ന് ഫ്രഷായിതിരിച്ചുവരുന്നത് കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് സഹായിക്കും

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

3 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

3 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago