കാമുകിയ്ക്കായി ലണ്ടനില്‍ ഒരു ചായക്കട ; മലയാളിയുടെ വരുമാനം 18 കോടിരൂപ

നമ്മുടെ നാട്ടില്‍ ചായവിറ്റ് വന്‍ ലാഭം കൊയ്യുന്ന പല സംരംഭകരെയും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ചായ വില്‍ക്കാന്‍ വേണ്ടി ലണ്ടനില്‍ പോയി ചായക്കടയിട്ട മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെയും ഒരുസംരംഭകനുണ്ട്. അതും തന്റെ പ്രണയിനിയായ ലണ്ടന്‍കാരിയുടെ ചായപ്രേമത്തിന് വേണ്ടി ചായഷോപ്പിട്ട സംരംഭകന്‍. രൂപേഷ് തോമസ്.
വളരെ രസകരമാണ് രൂപേഷ് തോമസ് എന്ന യുവാവിന്റെ സംരംഭക യാത്ര. കഠിനാധ്വാനം മാത്രം കൈമുതലാക്കി തുടങ്ങിയ തന്റെ ടുക് ടുക് ചായ എന്ന സംരംഭത്തെ വളരെ ചെറിയ കാലത്തിനുള്ളില്‍ രൂപേഷ് വിജയിപ്പിച്ചെടുത്തു. കേരളത്തില്‍ ജനിച്ച് വളര്‍ന്ന രൂപേഷിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ലണ്ടനില്‍ ജീവിക്കുക എന്നത്. അങ്ങനെയാണ്, തന്റെ 23ാം വയസില്‍ രൂപേഷ് സാന്‍ഫോര്‍ഡിലെത്തിയത് തന്റെ ബൈക്ക് വിറ്റ പണം കൊണ്ടായിരുന്നു.

2002ല്‍ സ്റ്റുഡന്റ് വിസയിലാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങോട്ട് കുടിയേറിയിരുന്നത്. മാക് ഡൊണാള്‍ഡ്സിലും നഴ്സിംഗ് ഹോമിലും ജോലി ചെയ്തായിരുന്നു ആദ്യകാലത്ത് ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. പിന്നീട് വേറെ ചില കമ്പനികളില്‍ ജോലി തേടി. ഒടുവില്‍ ഒരു കമ്പനിയുടെ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുന്ന കാലത്ത് ജോലിക്കിടയില്‍ പരിചയപ്പെട്ട ഫ്രഞ്ച് സ്വദേശിനിയായ അലക്സാണ്ട്രയുമായി പ്രണയത്തിലാവുകയും 2007ല്‍ അവരെ വിവാഹം കഴിക്കുകയും ചെയ്തു.

അവിടെ നിന്നുമാണ് രൂപേഷിന്റെ ജീവിതം മാറി മറിയുന്നത് .തന്റെ പ്രിയതമയ്ക്ക് ഇന്ത്യന്‍ ചായയിലുണ്ടായ ഒടുങ്ങാത്ത പ്രണയമാണ് രൂപേഷിനെ ചായ വില്‍പ്പന എന്ന ബിസിനസിലേക്ക് എത്തിക്കുന്നത്. ഇന്ത്യന്‍ ചായക്ക് ബ്രിട്ടനില്‍ വലിയ ആരാധകര്‍ ഉണ്ടെന്നു വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രൂപേഷ് മനസിലാക്കി . പിന്നീട് ഇതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ച് പഠിച്ചു. ഇന്ത്യയില്‍ നിന്നും വിവിധ ഫ്ളേവറുകളില്‍ ഉള്ള ചായപ്പൊടി ലണ്ടനില്‍ എത്തിച്ച് ചായ നിര്‍മാണം തുടങ്ങി.

ടുക് ടുക് ചായ എന്നാണ് തന്റെ സംരംഭത്തിന് രൂപേഷ് പേര് നല്‍കിയത്. ബിസിനസില്‍ ഭാര്യയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.ടുക് ടുക് ചായക്ക് വിപണി പിടിച്ചെടുക്കാന്‍ അത്ര സമയമൊന്നും വേണ്ടി വന്നില്ല. 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംരംഭം വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ടിന്നുകളില്‍ ആക്കി എത്തിയിരുന്ന ടുക് ടുക് ചായക്ക് നിരവധി ആരാധകരെ ലഭിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ വിപണന ശൃംഖല വ്യാപിക്കുകയും രൂപേഷ് തോമസ് ലണ്ടനിലെ മികച്ച ഒരു സംരംഭകനാകുകയും ചെയ്തു.

2015ല്‍ ഒന്നരലക്ഷം പൗണ്ട് മുടക്കി ഈ യുവാവ് തുടങ്ങിയ ചായ് ടീ സംരംഭം ടുക് ടുക് ചായ്ക്ക് ഇന്ന് രണ്ട്മില്യണ്‍ പൗണ്ടിന്റെ ടേണ്‍ഓവറാണുള്ളത്.യുകെയിലെത്തി വെറും 15 വര്‍ഷങ്ങള്‍ കൊണ്ടാണ് അദ്ദേഹം മില്യണയറായിത്തീര്‍ന്നിരിക്കുന്നത്. വെസ്റ്റ് ലണ്ടനിലെ വിംബിള്‍ഡണില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ പ്രോപ്പര്‍ട്ടിയും സൗത്ത് ലണ്ടനിലെ ക്രോയ്ഡോണില്‍ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന രണ്ടാമതൊരു വീടും ഈ മലയാളി സ്വന്തമാക്കിക്കഴിഞ്ഞു .ചെറുപ്പത്തില്‍ തന്റെ വീടിന്റെ ചുമരിലുള്ള ലണ്ടന്‍ നഗരത്തിന്റെ ചിത്രം തനിക്ക് എന്നും പ്രചോദനമേകിയിരുന്നുവെന്നാണ് രൂപേഷ് പറയുന്നു.

admin

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

33 mins ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

40 mins ago

കാസർഗോഡ് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി ! ശരീരാവശിഷ്ടങ്ങൾക്കൊപ്പം ഒരു വർഷം മുമ്പ് കാണാതായ യുവാവിന്റെ തിരിച്ചറിയൽ കാർഡും

കാസർഗോഡ് : വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ…

58 mins ago

വിവാഹം കഴിഞ്ഞിട്ട് 8 ദിവസം മാത്രം ! നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി ! പന്തീരങ്കാവ് സ്വദേശിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പോലീസ്

പന്തീരങ്കാവിൽ നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. കഴുത്തിൽ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ബെൽറ്റു കൊണ്ട്…

1 hour ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ടം ! വൈകുന്നേരം 5 മണി വരെ 62.31 % പോളിംഗ് ;ഏറ്റവും കൂടുതൽ ഭുവനഗിരിയിൽ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ…

2 hours ago