How was Naushad found alive after being killed and buried? Why has Naushad been on the run for two years? Why did Afsana make a statement to the police?
പത്തനംതിട്ട: പറക്കോട് പരുത്തിപ്പാറയിൽ കൊല ചെയ്തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സംസ്ഥാനം! തൊടുപുഴയിൽ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പോലീസുകാരനായ ജയ്മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വർഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്മോന് നൗഷാദിനെ കുറിച്ച് വിവരം നൽകിയത്. ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വർഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘കൊലപ്പെടുത്തി’ എന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരിച്ച് നൗഷാദ് രംഗത്തെത്തി . ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്നും ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പോലീസിനും മാദ്ധ്യമപ്രവർത്തകർക്കും മുന്നിൽ നൗഷാദ് വെളിപ്പെടുത്തി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്.
പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മർദ്ദിച്ചുവെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടർന്നുള്ള കാലമത്രയും നൗഷാദ് ഫോൺ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആർക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.
എന്നാൽ, അഫ്‌സാന മൊഴികൊടുത്ത് പോലീസിനെ വട്ടം ചുറ്റിച്ചതെന്തിന് എന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…