General

നരബലിക്ക് ശ്രമം! വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയമന്ത്രവാദി അറസ്റ്റിൽ

കന്യാകുമാരി:തക്കലയിൽ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പോലീസ്.കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയുടെ വീട്ടിൽ നിന്നുമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.പ്രതിയെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം .വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ, അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോവുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. കുട്ടി കിണറ്റിൽ വീണുകാണുമെന്ന സംശയത്തിൽ ഫയര്‍ഫോഴ്സിനെ എത്തിച്ച് വെള്ളംവറ്റിച്ച് നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് ഒരു കിലോമീറ്റര്‍ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിക്കുന്നത്.

ഉടൻ തന്നെ പോലീസ് മന്ത്രവാദിയുടെ വീട്ടിലെത്തി കതകിൽ തട്ടി വിളിച്ചെങ്കിലും ഇയാള്‍ വാതില്‍ തുറന്നില്ല. വാതിൽ പൊളിച്ച് പോലീസ് അകത്തുകയറിയപ്പോഴാണ് പൂജാമുറിയിൽ കുഞ്ഞിനെ ഇരുത്തി രാസപ്പൻ ആശാരി പൂജ ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ പോലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തു.സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ നരബലി എന്നതിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

2 mins ago

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പ്ര​തി​ രാഹുലിനെ രാജ്യം വിടാൻ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​സ്പെ​ൻഷൻ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ വീണ്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സസ്‌പെൻഷൻ. പന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത്…

9 mins ago

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM

28 mins ago

അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ ! എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജനം വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…

56 mins ago

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

10 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

10 hours ago