ബംഗളൂരു : ഒന്നിച്ച് ജീവിക്കാമെന്ന് കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബംഗളൂരു ഹസ്സൻ ജില്ലയിലെ ഹോലനരാസിരപുര കുടുംബ കോടതിയിലാണ് സംഭവം. ചൈത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. തുടർന്ന് ഇരുവരും കോടതിയെ സമീപിച്ചു. കോടതി ഒരുക്കിക്കൊടുത്ത കൗൺസിലിംഗ് സെഷനിൽ പങ്കെടുത്ത ദമ്പതിമാർക്ക് മനംമാറ്റമുണ്ടായി. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു.
ഒരു മണിക്കൂറത്തെ കൗൺസിലിംഗിന് ശേഷം പുറത്തിറങ്ങിപ്പോഴാണ് ശിവകുമാർ ഭാര്യയെ ആക്രമിച്ചത്. ബാത്ത് റൂം വരെ പിന്തുടർന്ന ശേഷം അവിടെ വെച്ച് കഴുത്തറുക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോടതി വളപ്പിലുണ്ടായിരുന്നവർ പിടികൂടി.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കഴുത്തിൽ ആഴത്തിലുള്ള മുറിവു കാരണം കുറേയധികം രക്തം നഷ്ടപ്പെട്ടിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ആസൂത്രിത കൊലപാതകമാണോ എന്ന് സംശയിക്കുന്നുണ്ട്. കോടതി വളപ്പിൽ എങ്ങനെ ആയുധം കയറ്റി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…