ദില്ലി: പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാർഢ്യ ദിനത്തിൽ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റ് വന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഹ്യുണ്ടായി ഇന്ത്യ.
ഈ വിഷയത്തിൽ ഇന്ത്യയിലെ കൊറിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു. ഇന്ത്യയുടെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടന്ന് ചൊവ്വാഴ്ച രാവിലെ കൊറിയൻ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ വിളിച്ച് രാജ്യത്തോടും ജനങ്ങളോടും ഖേദം പ്രകടിപ്പിച്ചിരുന്നു. ശേഷം ഹ്യുണ്ടായ് ഇന്ത്യ വിഷയത്തിൽ മാപ്പ് പ്രസ്താവന ഇറക്കി.
നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇന്ത്യൻ ഉപഭോക്താക്കളോട് വിശ്വസ്തരായിരിക്കുന്നത് തുടരും. അനൗദ്യോഗികമായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യൻ ജനതയ്ക്ക് വിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും ഹ്യുണ്ടായി ഇന്ത്യ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് വിഘടനവാദികൾക്ക് അനുകൂലമായി ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിലാണ് പോസ്റ്റ് വന്നത്. ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’ എന്നായിരുന്നു പോസ്റ്റ്. തുടർന്ന് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. പോസ്റ്റിൽ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാൻ, കശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഹ്യുണ്ടായ് പാകിസ്ഥാൻ സോഷ്യൽ മീഡിയയിൽ നിന്നും എന്നാൽ പോസ്റ്റ് നീക്കം ചെയ്തു. വിഷയത്തിൽ ഹ്യുണ്ടായ് ഇന്ത്യയ്ക്കെതിരെ രാജ്യവ്യാപകമായി ബോയ്‌കോട്ട് ആഹ്വാനം ഉയർന്നിരുന്നു.
എന്നാൽ വിഷയം വിവാദമായതോടെ വിതരണക്കാരനെ താക്കീത് ചെയ്തതായും ഹ്യൂണ്ടായി അറിയിച്ചു. നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. പാകിസ്ഥാനിലെ ഹ്യുണ്ടായി വിതരണക്കാരൻ ആണ് അത് ചെയ്തതെന്നും അതുമായി ഹ്യൂണ്ടായി കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…