പ്രതീകാത്മക ചിത്രം
മുംബൈ ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റിയ ഭീകരൻ അജ്മൽ കസബിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള അജ്ഞാത ബോംബ് ഭീഷണി സന്ദേശം മുംബൈ നഗരത്തെ ആശങ്കയിലാഴ്ത്തി. കൺട്രോൾ റൂമിലും മുംബൈ പോലീസിന്റെ എല്ലാ സ്റ്റേഷനുകളിലും ബോംബ് വയ്ക്കുമെന്നുള്ള സന്ദേശം മുംബൈ പോലീസിന്റെ പ്രധാന കൺട്രോൾ റൂമിലേക്കാണ് എത്തിയത്.
അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 100 ലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പരിശോധന ശക്തമാക്കുന്നതിനൊപ്പം ഫോൺ സന്ദേശത്തിന്റെ ഉറവിടത്തെ പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ മുളുണ്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തിയ പോലീസ് വേഗത്തിൽ പ്രതിയെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. താനെയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡും ഉത്തർപ്രദേശ് സ്വദേശിയുമായ പിയൂഷ് ശിവനാഥ് ശുക്ല (28) ആണ് അറസ്റ്റിലായത്
മുളുന്ദ് പോലീസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച പുലർച്ചെ 1:07 നാണ് കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ 100 ലേക്ക് ഭീഷണി കോൾ വരുന്നത്. 19-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ കോളിന് മറുപടി നൽകുകയും വിളിച്ചയാൾക്ക് പോലീസ് സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. പകരം, വിളിച്ചയാൾ മുംബൈ പോലീസിനെ അധിക്ഷേപിക്കുകയും കസബിന്റെ സഹോദരനാണെന്ന് അവകാശപ്പെടുകയും പോലീസ് കൺട്രോൾ റൂമിലും മുഴുവൻ സേനയിലും ഉടൻ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ അറിയിച്ചു.
കോളിനായി ഉപയോഗിച്ച മൊബൈൽ നമ്പർ പോലീസ് കണ്ടെത്തി മുളുന്ദ് പ്രദേശത്താണ് അതിന്റെ സ്ഥാനം ലൊക്കേറ്റ് ചെയ്തിരുന്നത്. ഏപ്രിൽ 1 ന് രാത്രിയിൽ പ്രതി താനെയിൽ നിന്ന് മുളുന്ദ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തിരുന്നതായും അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ ഇയാളോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു. ഈ ദേഷ്യത്തിലാണ് പ്രതി ബോംബ് ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…