India

“ഞാൻ സൗജന്യമായി കഴിച്ചുപോയി അതിന്, ഞാൻ എന്തെങ്കിലും ചെയ്യണം“;ഭോപ്പാലിൽ ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ എത്തിയ എംബിഎ വിദ്യാർത്ഥി പിടിയിലായി;രക്ഷപെടാനായി പാത്രം കഴുകി;സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് പരാതി നൽകി

ഭോപ്പാൽ :ക്ഷണിക്കാത്ത കല്യാണത്തിന്ആഹാരം കഴിക്കാൻ എത്തിയ വിദ്യാർത്ഥി പിടിയിലായി.ജബൽപൂരിൽ നിന്നുള്ള എംബിഎ വിദ്യാർത്ഥിയാണ് കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചത്.
എന്നാൽ ക്ഷണിക്കപ്പെടാത്ത വ്യക്തിയാണെന്ന് മനസിലായതോടെ വധൂവരന്മാരുടെ ബന്ധുക്കൾ യുവാവിനെ പിടികൂടുകയായിരുന്നു.

രക്ഷപെടാനായി യുവാവിന് വിവാഹവിരുന്ന് നടക്കുന്ന സ്ഥലത്ത് പാത്രം കഴുകേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. യുവാവ് വിവാഹച്ചടങ്ങിൽ പാത്രങ്ങൾ വൃത്തിയാക്കുന്നതും മറ്റൊരു യുവാവ് ഇയാളോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ എടുത്ത വ്യക്തി വിദ്യാർത്ഥിയുടെ പഠനം, ജോലി, താമസിക്കുന്ന സ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചോദിക്കുന്നുണ്ട്. പ്ലേറ്റുകൾ കഴുകാൻ എങ്ങനെ തോന്നുന്നു എന്ന ചോദ്യത്തിന് “ഞാൻ സൗജന്യമായി കഴിച്ചുപോയി അതിന്, ഞാൻ എന്തെങ്കിലും ചെയ്യണം.“ എന്നാണ് വിദ്യാർത്ഥി നൽകുന്ന മറുപടി.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

7 hours ago