ഷൈൻ ടോം ചാക്കോ, തസ്ലിമ സുൽത്താന
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലിമ സുൽത്താനയെ അറിയാമെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. പലതവണ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും താൻ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും നടൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പോലീസിനെ കണ്ട് ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.
ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന ഷൈൻ ടോം ചാക്കോയ്ക്ക് ഒടുവിൽ തിരുത്തി പറയേണ്ടി വന്നത് ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകൾ നിരത്തി പോലീസ് ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ്. ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. ഇത് മുന്നോട്ട് വച്ചതോടെ നടന് പിടിച്ചുനില്‍ക്കാനായില്ല. ലഹരി ഇടപാടുകാരൻ സജീറിനെ പരിചയമുണ്ടെന്ന് നടന്‍ സമ്മതിച്ചു.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…