asif k yousaf
തിരുവനന്തപുരം: കൊല്ലം വികസന അതോറിറ്റി കമ്മിഷണർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കും. ഐഎഎസ് നേടിയത് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കുന്നത്. ആസിഫിനെ സർവീസിൽനിന്നു പിരിച്ചുവിടാൻ സർക്കാർ ശുപാർശ ചെയ്തു.
നേരത്തെ, ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആസിഫ് കെ. യൂസഫിനെതിരെ ഓള് ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനായിരുന്നു നിര്‍ദേശം.
2016 ബാച്ചില്‍ 215 ആം റാങ്കുകാരനായ ആസിഫ് കെ.യൂസഫ് ഒ.ബി.സി സംവരണത്തിനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ 2015–16 വര്‍ഷത്തിലെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് 1.8 ലക്ഷം രൂപയാണ്. എന്നാല്‍ സിവില്‍ സര്‍വീസിന് അപേക്ഷിക്കുമ്പോള്‍ 3 വര്‍ഷത്തെ കുടുംബ വരുമാനം 6 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒ.ബി.സി സംവരണത്തിന് അര്‍ഹതയുള്ളത്. ഇത് 2.3 ലക്ഷമാണെന്നാണ് ആസിഫ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഇങ്ങനെ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കുന്നത്.
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…