Kerala

സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു ; അത്തരം അനുഭവങ്ങള്‍ നേരിട്ട് ഉണ്ടായിട്ടുണ്ട് ; സഹിക്കാൻ വയ്യാതായാൽ തനിക്ക് പലതും തുറന്നുപറയേണ്ടി വരുമെന്ന് കോൺഗ്രസ്സ് നേതാവ് പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ അവരുടെ ജീവിതം തീർന്നുവെന്നും സ്ത്രീകളെ മോശം കണ്ണിലൂടെ കാണുന്നവരാണ് കോൺഗ്രസ്സിലുള്ള പലരുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

സാധാരണ സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും പത്മജ വേണുഗോപാൽ തുറന്നടിച്ചു. അതേസമയം, ഷാനിമോള്‍ ഉസ്മാന്‍ ഉപതെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി ? അവരുടെ സങ്കടം തന്നോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.

കൂടാതെ, കെ കരുണാകരന്‍ പിന്‍ഗാമിയാക്കാന്‍ കരുതിയിരുന്നത് കെ.മുരളീധരനെ അല്ലായിരുന്നുവെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരന്‍ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയതെന്നും ആ ദ്രോഹത്തിന് അവര്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. കൂടാതെ, കരുണാകരനെ ദ്രോഹിച്ചവര്‍ക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, കെ കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാന്‍ പരമാവധി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നില്‍ക്കുന്നവരില്‍ മിക്കവരും കരുണാകരന്‍ കൂടെ നിര്‍ത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കെ കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളും. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും സഹിക്കാൻ വയ്യാതായാല്‍ തനിക്ക് പലതും തുറന്നുപറയേണ്ടിവരുമെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.

anaswara baburaj

Recent Posts

പാക്ക് പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകളെയും അജ്ഞാതൻ വെ-ടി-വ-ച്ചു

മൂന്നാമൂഴത്തിലെ ആദ്യ ഓപ്പറേഷൻ ! പാക്ക് ബ്രിഗേഡിയറെ അജ്ഞാതൻ വ-ക വരുത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ഈ കണക്ക് തീർക്കാൻ ?

13 mins ago

തങ്ങളുടെ വിയർപ്പിലും കഷ്ടപ്പാടിലും തഴച്ച് വളർന്ന ബിജെഡി ഇന്ന് ഒത്തിരി മാറിയിരിക്കുന്നു ! ഒഡീഷയിലെ മുതിർന്ന ബിജെഡി നേതാവ് പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു!

ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള മുൻ ബിജെഡി എംപി പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു. ഭുവനേശ്വറിൽ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ…

50 mins ago

പാലക്കാട് നിന്ന് പരാജയപ്പെടാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജയം ഉറപ്പുവരുത്താൻ തയ്യാറെടുത്ത് ബിജെപി I BJP

1 hour ago

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് സ്ഫോടനം !തേങ്ങ ശേഖരിക്കാൻ പോയ വയോധികൻ മരിച്ചു

തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ്…

1 hour ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിൽ ഡോ. റാം മാധവിന്റെ വാക്കുകൾ കേൾക്കാം

1 hour ago