If India's relevance in ensuring maritime security has increased, it is the result of the brave actions of the Navy! India's protection rests in the hands of the army; Defense Minister pointed out the achievements
പനാജി: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ നാവികസേന ഇൻഡോ-പസഫിക് സമുദ്രത്തിന്റെ വിശ്വാസ്യതയുടെ പര്യായമായിരിക്കുന്നു. ഐഎൻഎസ് വിക്രമാദിത്യ 2024ലെ ഒന്നാം നേവൽ കമാൻഡേഴ്‌സ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇൻഡോ-പസഫിക്കിലും ഭാരതത്തിന്റെ പ്രശസ്തി വർദ്ധിച്ചിട്ടുണ്ടെങ്കിൽ അത് നാവികസേന കാഴ്ചവച്ച ധീര പ്രവർത്തികളുടെ ഫലമായാണ്. ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത് നാവികസേനയാണ്. ഇന്ത്യൻ നാവികസേനയുടെ യശസ്സ് ആഗോളതലത്തിലാണ് ഉയർന്നിരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തെ പ്രശസ്തിയിലാഴ്‌ത്തുകയും അതോടൊപ്പം ഇന്ത്യയുടെ സംരക്ഷണം നാവികസേനയുടെ കൈകളിൽ സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടുന്നു’ എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
കടൽക്കൊള്ളക്കാരെ നേരിട്ട് സമുദ്ര സുരക്ഷ ഉറപ്പു വരുത്തുന്ന നാവികസേനയുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ആധുനിക യന്ത്രങ്ങളും ആയുധങ്ങളും ഉപയോഗിച്ച് എല്ലാവിധത്തിലുള്ള വെല്ലുവിളികളും നേരിടാൻ സജ്ജരാവണമെന്നും ഇതിനായി കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണകളും നൽകുന്നതായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…