supreme court
ദില്ലി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാർത്ഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ ഫീസ് നിർണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാൻ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി (Supreme Court).കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത് ജസ്റ്റിസ് എൽ നാഗേശ്വർ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് . ക്രമക്കേട് കണ്ടെത്തിയാൽ പ്രവേശന മേൽനോട്ട സമിതിക്ക് സ്വമേധയ നടപടിയെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
2006ലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ കരുണ-കണ്ണൂര്‍ മെഡിക്കൽ കോളേജുകൾ 2015-2016 അദ്ധ്യായന വര്‍ഷം നേരിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനം പ്രവേശന മേൽനോട്ട സമിതി തടഞ്ഞിരുന്നു. പ്രവേശനം സംബനധിച്ച വിവരങ്ങൾ കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആ തീരുമാനം കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. അതിനെതിരെ കോളേജുകൾ നൽകിയ ഹര്‍ജിയിൽ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കരുണ മെഡിക്കൽ കോളേജിലെ 85 കുട്ടികൾക്കും കണ്ണൂര്‍ മെഡിക്കൽ മെഡിക്കൽ കോളേജിലെ 105 കുട്ടികൾക്കും തുടര്‍ന്ന് പഠിക്കാനും സുപ്രീംകോടതി അനുമതി നൽകി. രണ്ട് കോളേജുകളിലുമായി 190 വിദ്യാര്‍ത്ഥികൾ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് 2015ൽ മേൽനോട്ട സമിതി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന സുപ്രീംകോടതിയുടെ കണ്ടെത്തൽ.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ മേൽനോട്ട സമിതിക്ക് സ്വമേധയ ഇടപെടാൻ അധികാരമുണ്ടെന്നും കോടതി വിധിച്ചു. അതേസമയം കോടതി വിധി ഇപ്പോൾ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികൾക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടൻ സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വിധിച്ചു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…