അമേഠിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന്റെ കാരണം ഏന്താണ് എന്ന് വ്യക്തമായി പറയുകയാണ് സ്മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ കരുത്ത് കോൺഗ്രസ് തിരിച്ചറിഞ്ഞതായും പരാജയഭീതി ഭയന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും അവർ പറഞ്ഞു. രാഹുൽ അമേഠിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പ സ്മൃതി ഇറാനി രംഗത്തെത്തിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമൃതിയോട് കനത്ത പരാജയമാണ് രാഹുലിന് ഏറ്റുവാങ്ങേണ്ടി വന്നത്.
അമേഠി ഗാന്ധി കുടുംബത്തിന്റെ കോട്ടയാണെന്നാണ് പലരും പറയുന്നത്. എന്നാൽ ഇക്കൂട്ടർ എന്തുകൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി സമയം എടുക്കുന്നത്? കോൺഗ്രസിന്റെ കോട്ടയല്ല, അമേഠിയെന്ന ആത്മവിശ്വാസക്കുറവാണ് ഇതിന് പിന്നിൽ. രാഹുൽ രണ്ട് സീറ്റിൽ മത്സരിച്ചാൽ അതിനർത്ഥം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അമേഠിയിൽ തോൽവി സമ്മതിച്ചു എന്നാണ്. രാഹുലിനോട് ധൈര്യമുണ്ടെങ്കിൽ സഖ്യമില്ലാതെ അമേഠിയിൽ വന്ന് മത്സരിക്കാൻ ഞാൻ പറഞ്ഞിരുന്നു. സത്യം പുറത്തുവരും- സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയിലെ ജനങ്ങൾക്ക് മുന്നിലേക്ക് ഞാൻ എത്തുന്നത് 2014-ലാണ്. അന്ന് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എങ്കിലും ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നത് ഞാൻ തുടർന്നു, അവർക്കൊപ്പം നിന്നു. 2019-ൽ അമേഠിയിലെ ജനങ്ങൾ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, അവരെനിക്ക് അവസരം നൽകി. കോൺഗ്രസിന്റെ ഭരണകാലത്ത് അമേഠിയുടെ വികസനം മുരടിച്ചെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സിറ്റിംഗ് സീറ്റായ അമേഠിയിൽ സ്മൃതി ഇറാനി വിജയിച്ചത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…