Entertainment

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല ഉയരും; ഉദ്ഘാടന ചിത്രം ‘രഹാന’

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത മേള നാളെ ആരംഭിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

അതേസമയം സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം.

പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. നാളെ തുടങ്ങുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നടക്കുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവൽ കിറ്റ് കൈപ്പറ്റേണ്ടത്.

കൂടുതലായി അനുവദിച്ച പാസുകൾക്കായി ഓൺലൈൻ രജിസ്‍ട്രേഷൻ തുടരുകയാണ്. പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 1000 രൂപാ വീതവും വിദ്യാര്‍ത്ഥികള്‍ 500 രൂപാ വീതവും അടച്ച് https://registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ട സഹായങ്ങള്‍ക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങള്‍ 8304881172 എന്ന മൊബൈല്‍ നമ്പറിലും helpdesk@iffk.in എന്ന ഇ-മെയിലിലും ലഭ്യമാണ്. പ്രതിനിധികള്‍ക്ക് പേയ്മെന്റിനു മുന്‍പ് പ്രൊഫൈലില്‍ മാറ്റം വരുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അതേസമയം ഏഴ് വ്യത്യസ്‍ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ളക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.

മാത്രമല്ല മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.

admin

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

40 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

42 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

1 hour ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

1 hour ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

2 hours ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

2 hours ago