പ്രതീകാത്മക ചിത്രം
ദില്ലി : അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി അമേരിക്ക നാടുകടത്തിയ 12 ഇന്ത്യക്കാരുമായുള്ള വിമാനം ദില്ലിയിൽ ലാന്‍ഡ് ചെയ്തു. പനാമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരിൽ 12 പേരാണ് തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തിൽ എത്തിയത്. ഇതില്‍ നാലുപേര്‍ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യക്കാരുള്‍പ്പെടെയുള്ള 299 കുടിയേറ്റക്കാരെയാണ് അമേരിക്ക പനാമയിലേക്ക് മാറ്റിയിരുന്നത്. ഇവരെ അവിടെയുള്ള ഹോട്ടല്‍ ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇക്കൂട്ടത്തില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നതിന് കൃത്യമായ വിവരങ്ങളില്ല.
പനാമ, കോസ്റ്ററീക്ക തുടങ്ങിയ രാജ്യങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയെ സഹായിക്കുന്നുണ്ട്. കുടിയേറ്റക്കാരെ ഇവിടേക്ക് മാറ്റിയതിനുശേഷം അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. ഇവരില്‍ സ്വയം തിരികെ പോകാന്‍ തയ്യാറാകുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കി നല്‍കും. അല്ലാത്തവരെ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ തിരികെ അയയ്ക്കും.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…