മയ്യിൽ: അനധികൃതമായ അളവിൽ വിദേശ മദ്യവും ബിയറും കൈവശം വച്ചതിന് രണ്ട് പേരെ പിടികൂടി എക്സൈസ് സംഘം. കുടിയാന്മല നടുവിൽ സ്വദേശി കെ.എസ് സാബു (42), സന്തോഷ് എൻ (41) എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്.കണ്ണൂർ മയ്യിൽ പാടിക്കുന്നിൽ വച്ച് 21 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് സാബുവിന്റെയും അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ കൈവശം വെച്ച കുറ്റത്തിന് സന്തോഷിന്റെയും പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു.
അതേസമയം ഓട്ടോയും മദ്യവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം.വിയും സംഘവും മയ്യിൽ – പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിലാണ് ഇവർ പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, വിനീത് പി.ആർ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…