Images of Ambedkar and Kalam defaced in schools in Punjab; Police have started an investigation
ചണ്ഡീഗഡ്: പഞ്ചാബിലെ സ്കൂളുകളിൽ മഹത് വ്യക്തികളുടെ ചിത്രങ്ങൾ വികൃതമാക്കിയ നിലയിൽ. പഞ്ചാബിലെ ഫഗ്‌വാരയിലുള്ള സ്‌കൂളിന്റെ ചുവരുകളിലാണ് ബി.ആർ അംബേദ്കറുടെയും മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങളാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്കൂളിന് സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് ചിത്രം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ പ്രചോദനത്തിനായി സ്കൂളിന്റെ ചുവരുകളിലും മതിലുകളിലും നിരവധി മഹത് വ്യക്തികളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
‘സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നം കാണണം’ എന്ന വാചകത്തോടൊപ്പമാണ് എപിജെ അബ്ദുൾ കലാമിന്റെ ചിത്രം വരച്ച് ചേർത്തിരുന്നത്. മുഖം പൂർണമായും വികൃതമാക്കിയ നിലയിലാണുള്ളത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…