India

പഞ്ചാബിലെ സ്കൂളുകളിൽ അംബേദ്കറുടെയും കലാമിന്റെ ചിത്രങ്ങൾ വികൃതമാക്കിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിലെ സ്കൂളുകളിൽ മഹത് വ്യക്തികളുടെ ചിത്രങ്ങൾ വികൃതമാക്കിയ നിലയിൽ. പഞ്ചാബിലെ ഫഗ്‌വാരയിലുള്ള സ്‌കൂളിന്റെ ചുവരുകളിലാണ് ബി.ആർ അംബേദ്കറുടെയും മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങളാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം.

സ്കൂളിന് സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് ചിത്രം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ പ്രചോദനത്തിനായി സ്കൂളിന്റെ ചുവരുകളിലും മതിലുകളിലും നിരവധി മഹത് വ്യക്തികളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

‘സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നം കാണണം’ എന്ന വാചകത്തോടൊപ്പമാണ് എപിജെ അബ്ദുൾ കലാമിന്റെ ചിത്രം വരച്ച് ചേർത്തിരുന്നത്. മുഖം പൂർണമായും വികൃതമാക്കിയ നിലയിലാണുള്ളത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

43 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

51 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

1 hour ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago