India

‘നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തും; 2027ൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും’; റിപ്പോർട്ടുമായി ജെഫറീസ്

ദില്ലി: അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്.
2027ൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് വ്യക്തമാക്കി. 2030 ഓടെ ഏകദേശം 10 ട്രില്യൺ ഡോളറിന്റെ വിപണിയായി ഇന്ത്യ മാറുമെന്നും ആഗോള നിക്ഷേപകർക്ക് രാജ്യത്തെ അവഗണിക്കാൻ കഴിയില്ലെന്നും ജെഫറീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജിഡിപിയിൽ തുടർച്ചയായി മികച്ച വളർച്ച നേടുന്നതും സാമ്പത്തിക പരിഷ്‌കരണ നടപടികളും ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളും ഇന്ത്യയ്‌ക്ക് അനുകൂലമാണ്. പ്രതിവർഷം ഏഴ് ശതമാനം വളർച്ച നേടിയാണ് രാജ്യത്തിന്റെ വളർച്ച. ജിഡിപിയിലെ ഈ മാറ്റമാണ് പത്താം സ്ഥാനത്ത് നിന്ന് ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരാൻ കാരണം. സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ജപ്പാനെയും ജർമ്മനിയെയും മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് സാധിക്കും. 2030-ൽ 10 ട്രില്യൺ ഡോളറായി ഇന്ത്യയുടെ ജിഡിപി ഉയരും.

പാപ്പരത്ത നിയമം(bankruptcy law), ജിഎസ്ടി നടപ്പാക്കൽ, റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം (RERA), നോട്ട് നിരോധനം തുടങ്ങിയ പരിഷാകാരങ്ങൾ നടപ്പിലാക്കിയപ്പോഴും ഇന്ത്യയുടെ ജിഡിപി ഉയർന്ന് നിൽക്കുകയായിരുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി 8 മുതൽ 10 ശതമാനം വരെ നേട്ടം കൈവരിക്കുമെന്നും ജെഫറീസ് കൂട്ടിച്ചേർത്തു.

anaswara baburaj

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

46 mins ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

51 mins ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

1 hour ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

2 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

2 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

2 hours ago