നെയ്യാറ്റിൻകരയിൽ സ്‌കൂട്ടർ യാത്രികയെ മർദ്ദിച്ചവശയാക്കി മോഷ്ടാക്കൾ ആറ് പവന്റെ മാല കവരുന്നതിന്റെ സിസിടീവി ദൃശ്യങ്ങളിൽ നിന്ന്
തലസ്ഥാനത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് നടുക്കുന്ന സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്.റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജിയെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു.
മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ ലിജിയെ മോഷ്ടാക്കൾ പിടിച്ച് തള്ളുകയും തുടർന്ന് അവർ സമീപത്തെ മതിലിൽ ശക്തിയായി ഇടിച്ച് വീഴുകയും ചെയ്തു. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ആറ് പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…