Loksabha Election 2019

തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; ഡിഎംകെ പ്രദേശിക നേതാവിന്‍റെ ഗോഡൗണിൽ നിന്ന് 1.5 കോടി കണ്ടെത്തി, എംഎൽഎ ഹോസ്റ്റലിലും റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നാമക്കലിലെ അടഞ്ഞ് കിടന്ന ഗോഡൗണിൽ നിന്ന് 1.5 കോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. തമിഴ്നാട്ടിലെ ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാ ഡിഎംകെ എംഎൽഎ ആർ ബി ഉദയകുമാർ ഉൾപ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചിൽ നടത്തിയത്.

നേരത്തെ ഐ ടി വകുപ്പ് തമിഴ്‌നാട്ടിലെ ചെന്നൈ നാമക്കൽ തിരുനെൽവേലി തുടങ്ങിയ നഗരങ്ങളിൽ പരിശോധന നടത്തുകയും പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ആദായ വകുപ്പിന്റെ പരിശോധന ശക്തമാക്കിയത്. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും കോടികളുടെ കള്ളപ്പണം കണ്ടെത്തുകയും ചെയ്തു.

admin

Share
Published by
admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

6 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

6 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

6 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

7 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

7 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

7 hours ago