Sports

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്: നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഷാര്‍ദുല്‍ താക്കൂർ; ഇന്ത്യ 191ന് പുറത്ത്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. എട്ടാം വിക്കറ്റില്‍ 127ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ടീം ഇന്ത്യ ഷാര്‍ദുല്‍ താക്കൂറും ഉമേശ് യാദവും നടത്തിയ ചെറുത്തുനില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും ഷാര്‍ദുല്‍ താക്കൂറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്..

ഷാര്‍ദുല്‍ താക്കൂര്‍ വെറും 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സെടുത്ത് ടോപ് സ്‌കോററായി. കെല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിന്‍ക്യ രഹാന (14), റിഷഭ് പന്ത് (9), ഭുംറ (0), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ താക്കൂറും ടീമിലിടം നേടി.

പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. വോക്‌സ്‌ നാലു വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഓലി റോബിന്‍സണ്‍ മികച്ച പിന്തുണ നല്‍കി. ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

അതേസമയം റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.26 റണ്‍സുമായി മലനും ഒരു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ഓവര്‍ടെണുമാണ് ക്രീസില്‍. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് ഇന്ത്യയോട് ഒന്നാം ഇന്നിംഗ്‌സില്‍ 138 റണ്‍സ് പിന്നിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

കഴിഞ്ഞ ഒരു മാസത്തെ ജിപിഎസ് രേഖകൾ പരിശോധിക്കാൻ മേയറുടെ നിർദ്ദേശം I TVM MAYOR

ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…

5 minutes ago

ലോകത്തിലെ ഒരു സംവിധാനത്തിനും തടുക്കാനാവില്ല !! പുത്തൻ മിസൈൽ അവതരിപ്പിച്ച് റഷ്യ !

റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…

1 hour ago

ഒരു രാഷ്ട്രത്തിന്റെ പാഷനായ വാഹനം ! ഹീറോ ഹോണ്ട പാഷന്റെ കഥ

ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…

2 hours ago

ഐഎസ്ആർഒയുടെ സഹായമില്ലാതെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ സൈന്യം ! നടുങ്ങി ലോകരാജ്യങ്ങൾ

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…

2 hours ago

പ്രപഞ്ചം സങ്കോചിക്കുന്നു !!!സർവ്വവും കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും! ഞെട്ടിക്കുന്ന പഠനം

വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…

2 hours ago

നാളെ 2026 ! ഇന്ന് നിങ്ങൾ എടുക്കേണ്ട തീരുമാനം | SHUBHADINAM

പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…

2 hours ago